Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയോഗി കള്ളക്കാവിയിട്ട...

യോഗി കള്ളക്കാവിയിട്ട പൂച്ച സന്യാസി -എം.എം മണി

text_fields
bookmark_border
Yogi Adityanath - MM Mani
cancel

കട്ടപ്പന: ബി.ജെ.പി നേതാവും യു.പി മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥിനെ രൂക്ഷമായി വിമർശിച്ച് മന്ത്രി എം.എം മണി. യോഗി കള്ളക്കാവിയിട്ട പൂച്ച സന്യാസിയാണെന്ന് എം.എം മണി പറഞ്ഞു.

വങ്കനും രാജ്യത്തേറ്റവും കഴിവു കെട്ടവനുമായ മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥ്. ശ്രീനാരായണ ഗുരുവിനെ കുറിച്ച് പറയാൻ യോഗിക്ക് എന്ത് യോഗ്യതയാണുള്ളതെന്നും എം.എം മണി ചോദിച്ചു.

ഉത്തര്‍പ്രദേശിലെ പാവപ്പെട്ട ദലിത്‌ പെൺകുട്ടികളെ പീഡിപ്പിച്ചു കൊല്ലുന്നവർക്ക് ഒത്താശ ചെയ്യുന്ന മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥ് എന്നും എം.എം മണി ചാനൽ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി.

കാ​സ​ർ​കോ​ട് നിന്ന് ബി.​ജെ.​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ ആരംഭിച്ച വി​ജ​യ യാ​ത്ര​ക്ക് യോ​ഗി ആ​ദി​ത്യ​നാ​ഥാണ് പ​താ​ക കൈ​മാ​റി​യ​ത്. 2009 മു​ത​ൽ കേ​ര​ള​ത്തി​ൽ ലൗ ​ജി​ഹാ​ദു​ണ്ടെ​ന്ന്​ പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും അ​ത്​ നി​യ​ന്ത്രി​ക്കാ​ൻ ന​ട​പ​ടി​ക​ളൊ​ന്നു​മെ​ടു​ത്തി​ല്ലെ​ന്ന്​ ചടങ്ങിൽ നടത്തിയ പ്രസംഗത്തിൽ യോ​ഗി ആ​ദി​ത്യ​നാ​ഥ് ആ​രോ​പി​ച്ചിരുന്നു.

ഒ​രു​കാ​ല​ത്ത്​ യു.​പി​യെ കു​റ്റ​പ്പെ​ടു​ത്തി ചി​രി​ച്ച ആ​ളാ​ണ്​ പി​ണ​റാ​യി വി​ജ​യ​​ൻ. എ​ന്നാ​ൽ, കൊ​റോ​ണ​യെ നി​യ​ന്ത്രി​ക്കാ​നാ​വാ​ത്ത കേ​ര​ള​ത്തെ നോ​ക്കി ലോ​കം മു​ഴു​വ​ൻ ചി​രി​ക്കു​ക​യാ​ണെ​ന്നും യോ​ഗി പ​രി​ഹ​സിക്കുകയും ചെയ്തിരുന്നു.

Show Full Article
TAGS:MM Mani Yogi Adityanath bjp 
News Summary - Yogi Adityanath False Cat Sage says MM Mani
Next Story