Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയശ്വന്ത്​പൂർ-കണ്ണ​ൂർ...

യശ്വന്ത്​പൂർ-കണ്ണ​ൂർ എക്​സ്​പ്രസ്​ റദ്ദാക്കി

text_fields
bookmark_border
image
cancel

ബംഗളൂരു: കോവിഡ്​ സാഹചര്യത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ കുറവ്​ വന്നതോ​ടെ കേരളത്തിലേക്കുള്ള യശ്വന്ത്​പൂർ^ കണ്ണൂർ എക്​സ്​പ്രസ്​ ഉൾപ്പെടെയുള്ള ട്രെയിനുകൾ ദക്ഷിണ പശ്​ചിമ റെയിൽ​െവ റദ്ദാക്കി. യശ്വന്ത്​പൂർ^ കണ്ണൂർ എക്​സ്​പ്രസ്​ സ്​പെഷ്യൽ (06537) മേയ്​ നാലു മുതലും കണ്ണൂർ^യശ്വന്ത്​പൂർ എക്​സ്​പ്രസ്​ സ്​പെഷ്യൽ (06538) മേയ്​ അഞ്ചു മുതലുമാണ്​ റദ്ദാക്കിയതെന്ന്​ ബംഗളൂരു ഡിവിഷനൽ റെയിൽവെ മാനേജർ അറിയിച്ചു.

ബംഗളൂരുവിൽനിന്ന് കേരളത്തിലേക്കുള്ള ബാനസ് വാടി- കൊച്ചുവേളി ദ്വൈവാര ഹംസഫര്‍ എക്‌സ്പ്രസ് ഏപ്രിൽ 30 മുതലും ബാനസ് വാടി -എറണാകുളം ദ്വൈവാര സൂപ്പര്‍ഫാസ്​റ്റ് എക്‌സ്പ്രസ് മേയ് നാലു മുതലും റദ്ദാക്കിയതായി നേരത്തെ അറിയിച്ചിരുന്നു. ഇൗ സർവീസുകൾ എന്നുമുതൽ പുനരാരംഭിക്കുമെന്ന് റെയിൽവെ അറിയിച്ചിട്ടില്ല.ഇവക്ക്​ പുറമെ, യശ്വന്ത്​പൂർ- ബിദർ- യശ്വന്ത്​പൂർ (06271/72), യശ്വന്ത്​പൂർ-ലാത്തൂർ-യശ്വന്ത്​പൂർ (06583/84), ബംഗളൂരു സിറ്റി-നാഗർകോവിൽ-ബംഗളൂരു സിറ്റി (07235/36), ബംഗളൂരു സിറ്റി^ശിവമൊഗ്ഗ ടൗൺ- ബംാളൂരു സിറ്റി (02089/90), ബംഗളൂരു സിറ്റി- ധാർവാഡ്-ബംഗളൂരു സിറ്റി (02725/26) എന്നിവയും റദ്ദാക്കി.

യശ്വന്ത്​പുര-കാർവാർ ​ത്രൈവാര എക്​സ്​പ്രസ് മംഗളൂരുവിനും കാർവാറിനുമിടയിൽ​ റദ്ദാക്കിയിട്ടുണ്ട്​​. തിങ്കളാഴ്​ച മുതൽ മാറ്റം നിലവിൽവന്നു. ഇനിയൊരറിയിപ്പുണ്ടാകുന്നതുവ​രെ ഇൗ ട്രെയിൻ യശ്വന്ത്​പുരയിൽനിന്ന്​ മംഗളൂരു വരെ മാത്രമേ സർവിസ്​ നടത്തൂ. ഇൗ കാലയളവിൽ കാർവാർ- യശ്വന്ത്​പുര എക്​സ്​പ്രസ്​ സ്​പെഷ്യൽ മംഗളൂരുവിൽനിന്ന്​ യാത്ര ആരംഭിച്ച്​ യശ്വന്ത്​പുരയിൽ സർവിസ്​ അവസാനിപ്പിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Yesvantpur Express
News Summary - Yesvantpur Express cancelled
Next Story