ആതിരയെ കൊലപ്പെടുത്തിയത് ദുരഭിമാനത്താലെന്ന് പിതാവിന്റെ മൊഴി
text_fieldsഅരീക്കോട്: പുതുജീവിതം തുടങ്ങേണ്ടിയിരുന്ന ദിവസംതന്നെ ചേതനയറ്റ് അവളെത്തിയപ്പോൾ നാടിനും വീടിനും ആ കാഴ്ച താങ്ങാനായില്ല. പിതാവിെൻറ കുത്തേറ്റ് മരിച്ച പത്തനാപുരം പൂവത്തിക്കണ്ടി ആതിരയുടെ സംസ്കാര ചടങ്ങാണ് ഒരു നാടിെനയാകെ തീരാവേദനയിലാഴ്ത്തിയത്. പലരും പൊട്ടിക്കരഞ്ഞു. മാതാവ് സുനിതയേയും സഹോദരങ്ങളായ അശ്വിൻ രാജിനെയും അതുൽ രാജിനെയും ആശ്വസിപ്പിക്കാനാവാതെ ബന്ധുക്കൾ കുഴങ്ങി.
അതേസമയം, സാമൂഹികമായി പിന്നാക്കം നിൽക്കുന്ന ജാതിയിൽപെട്ട യുവാവിനെ മകൾ വിവാഹം ചെയ്യുന്നത് ഉൾക്കൊള്ളാനാവാത്തതിനാലാണ് തനിക്ക് കൊലപാതകം നടത്തേണ്ടി വന്നതെന്ന് ആതിരയുടെ പിതാവ് രാജൻ. പൊലീസിന് നൽകിയ മൊഴിയിലാണ് ദുരഭിമാനക്കൊല തന്നെയാണെന്ന് കുറ്റസമ്മതം നടത്തിയത്. മധ്യസ്ഥ ചർച്ചയിൽ വിവാഹത്തിന് സമ്മതം മൂളിയിരുന്നെങ്കിലും രാജൻ അത് മാനസികമായി അംഗീകരിച്ചിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. വിവാഹം നിശ്ചയിച്ചതിനെ തുടർന്ന് പരിഹാസ സ്വരത്തിൽ ചിലർ സംസാരിച്ചതും പ്രകോപിച്ചു. മദ്യലഹരിയിലാണ് കൊലപാതകമെന്നും പൊലീസ് പറയുന്നു. രാജെൻറ അറസ്റ്റ് വെള്ളിയാഴ്ച രേഖപ്പെടുത്തി.
വ്യാഴാഴ്ച വൈകീട്ട് അേഞ്ചാടെയായിരുന്നു ആതിരയെ രാജൻ കുത്തിക്കൊലപ്പെടുത്തിയത്. പ്രണയത്തിലായിരുന്ന യുവാവുമായി യുവതിയുടെ വിവാഹം വെള്ളിയാഴ്ച പുത്തലം സാളിഗ്രാമ ക്ഷേത്രത്തിൽ നടത്താൻ തീരുമാനിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് വീട്ടുകാരുമായും ബന്ധുക്കളുമായും ധാരണയിലുമെത്തിയിരുന്നു.
എന്നാൽ, വൈകീട്ടുണ്ടായ വാക്തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. അക്രമാസക്തനായ പിതാവിൽനിന്ന് രക്ഷപ്പെടാൻ ഓടിയ ആതിരയെ അയൽവീട്ടിൽവെച്ചാണ് കൊലപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
