Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിമിഷപ്രിയയുടെ വധശിക്ഷ...

നിമിഷപ്രിയയുടെ വധശിക്ഷ യമനിലെ അപ്പീൽകോടതി ശരിവെച്ചു

text_fields
bookmark_border
nimisha priya
cancel

സ​ൻആ: യ​മ​ൻ പൗ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്സ് നി​മി​ഷ പ്രി​യ​യു​ടെ വ​ധ​ശി​ക്ഷ ശ​രി​വ​ച്ചു. സൻആ​യി​ലെ അ​പ്പീ​ൽ കോ​ട​തി​യാ​ണ് വ​ധ​ശി​ക്ഷ ശ​രി​വ​ച്ച​ത്. 2017ൽ യമൻ പൗരനായ തലാൽ മഹ്ദിയെ കൊലപ്പെടുത്തി മൃതദേഹം വാട്ടർടാങ്കിൽ ഒളിപ്പിച്ചെന്ന കേസിലാണ് നിമിഷ പ്രിയക്ക് വധശിക്ഷ വിധിച്ചത്.

യ​മ​നി​ൽ ന​ഴ്സാ​യി ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ സ്വ​ന്ത​മാ​യി ക്ലി​നി​ക് തു​ട​ങ്ങാ​ൻ സ​ഹാ​യ വാ​ഗ്ദാ​ന​വു​മാ​യി വ​ന്ന ത​ലാ​ൽ, പാ​സ്പോ​ർ​ട്ട് പി​ടി​ച്ചെ​ടു​ത്ത് ന​ട​ത്തി​യ ക്രൂ​ര​പീ​ഡ​ന​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് നി​മി​ഷ​യു​ടെ വാ​ദം. തുടർന്ന് ഇന്ത്യൻ എംബസി യുടെയും സാമൂഹ്യ പ്രവർത്തകരുടെയും സഹായത്തോടെയാണ് നിമിഷ പ്രിയ അപ്പീൽ കോടതിയെ സമീപിച്ചത്.

അ​പ്പീ​ൽ കോ​ട​തി വ​ധ​ശി​ക്ഷ ശ​രി​വ​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ യ​മ​ൻ പ്ര​സി​ഡ​ന്‍റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ലു​ള്ള സു​പ്രീം ജു​ഡീ​ഷ​ൽ കൗ​ൺ​സി​ലി​ന്‍റെ പ​രി​ഗ​ണ​ന​ക്ക് കേ​സ് സ​മ​ർ​പ്പി​ക്കാം. എ​ന്നാ​ൽ, അ​വി​ടെ അ​പ്പീ​ൽ കോ​ട​തി​യി​ലെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ശ​രി​യാ​യി​രു​ന്നോ എ​ന്നു പ​രി​ശോ​ധി​ക്കു​ക മാ​ത്ര​മാ​ണ് പ​തി​വ്.

കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ കു​ടും​ബം പ​ണം സ്വീ​ക​രി​ച്ച് മാ​പ്പ് ന​ൽ​കി​യാ​ൽ മാ​ത്ര​മേ നി​മി​ഷ​ക്ക് ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ങ്ങി വ​രാ​നാ​കൂ. ഇ​തി​നാ​യി ന​ട​ത്തി​യ ശ്ര​മ​ങ്ങ​ൾ വി​ജ​യി​ച്ചി​രു​ന്നി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:YemanNimisha Priya Case
News Summary - Yemen court upholds Nimisha Priya's death sentence
Next Story