Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
no smoking
cancel
Homechevron_rightNewschevron_rightKeralachevron_rightപ്രതിരോധിക്കാൻ 'മഞ്ഞ...

പ്രതിരോധിക്കാൻ 'മഞ്ഞ വര'; സ്​കൂളി​െൻറ പടി കടക്കില്ല പുകയില

text_fields
bookmark_border

തൊ​ടു​പു​ഴ: പു​ക​യി​ല​യു​ടെ ​ദൂ​ഷ്യ​വ​ശ​ങ്ങ​ളെ​ക്കു​റി​ച്ച്​ വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ അ​വ​ബോ​ധം വ​ള​ർ​ത്താ​ൻ ആ​രോ​ഗ്യ​വ​കു​പ്പി​െൻറ 'മ​ഞ്ഞ വ​ര' കാ​മ്പ​യി​ൻ കൂ​ടു​ത​ൽ സ്​​കൂ​ളു​ക​ളി​ലേ​ക്ക്. ഇ​തി​െൻറ പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ തു​ട​ക്ക​മാ​യി. ഇ​തി​ന​കം 3000 വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ന​ട​പ്പാ​ക്കി​യ കാ​മ്പ​യി​നി​ലൂ​ടെ വി​ദ്യാ​ർ​ഥി​ക​ളെ പു​ക​യി​ല വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ മു​ന്ന​ണി പോ​രാ​ളി​ക​ളാ​ക്കാ​ൻ ക​ഴി​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ പ​ദ്ധ​തി വ്യാ​പി​പ്പി​ക്കു​ന്ന​ത്.

ബോ​ധ​വ​ത്​​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളെ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​ക്കാ​നും അ​തു​വ​ഴി പു​ക​യി​ല​യു​ടെ അ​പ​ക​ടം അ​വ​രെ ബോ​ധ്യ​പ്പെ​ടു​ത്താ​നും ല​ക്ഷ്യ​മി​ട്ടാ​ണ്​ കാ​മ്പ​യി​ൻ. എ​ൻ.​എ​സ്.​എ​സ്​ യൂ​നി​റ്റു​ക​ൾ വ​ഴി സ​ർ​ക്കാ​ർ ​േമ​ഖ​ല​യി​ലെ മൂ​വാ​യി​ര​ത്തോ​ളം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ളു​ക​ളി​ലാ​ണ്​ കാ​മ്പ​യി​ൻ ന​ട​പ്പാ​ക്കി​യ​ത്. ഇ​തി​െൻറ ഭാ​ഗ​മാ​യി സ്​​കൂ​ളി​െൻറ നൂ​റു​വാ​ര ചു​റ്റ​ള​വി​ൽ വി​ദ്യാ​ർ​ഥി​ക​ൾ മ​ഞ്ഞ​വ​ര വ​ര​ച്ച്​ പു​ക​യി​ല വി​മു​ക്ത മേ​ഖ​ല എ​ന്ന ബോ​ർ​ഡ്​ സ്ഥാ​പി​ക്കും. ഇ​തോ​ടൊ​പ്പം സ്​​കൂ​ളി​െൻറ ചു​റ്റു​മ​തി​ലി​ൽ കു​ട്ടി​ക​ൾ പു​ക​യി​ല വി​രു​ദ്ധ സ​ന്ദേ​ശ​ങ്ങ​ൾ എ​ഴു​തു​ക​യും​ പോ​സ്​​റ്റ​റു​ക​ൾ വ​ര​ക്കു​ക​യും ചെ​യ്യും.

കാ​മ്പ​യി​ന്​ അ​നു​ബ​ന്ധ​മാ​യി 'സാ​ർ​ഥ​കം' പ​ദ്ധ​തി​വ​ഴി കു​ട്ടി​ക​ൾ​ക്ക്​ തൊ​ട്ട​ടു​ത്ത അ​ർ​ബു​ദ ചി​കി​ത്സാ കേ​ന്ദ്ര​മോ തി​രു​വ​ന​ന്ത​പു​രം ആ​ർ.​സി.​സി​യോ സ​ന്ദ​ർ​ശി​ച്ച്​ പു​ക​യി​ല​ജ​ന്യ അ​ർ​ബു​ദം പി​ടി​പെ​ട്ട​വ​രു​മാ​യി ആ​ശ​യ​വി​നി​മ​യ​ത്തി​ന്​ അ​വ​സ​ര​മൊ​രു​ക്കും. പ​രി​പാ​ടി​യി​ലൂ​ടെ വി​ദ്യാ​ർ​ഥി​ക​ളി​ലു​ണ്ടാ​യ മാ​റ്റം അ​ത്ഭ​ു​ത​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്ന്​ ആ​രോ​ഗ്യ​വ​കു​പ്പ്​ അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

കാ​മ്പ​യി​ൻ സ്വ​കാ​ര്യ സ്​​കൂ​ളു​ക​ളി​ലേ​ക്കും സി.​ബി.​എ​സ്.​ഇ സ്​​കൂ​ളു​ക​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കാ​ൻ ച​ർ​ച്ച ന​ട​ക്കു​ക​യാ​ണ്. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ളു​ക​ളി​ലെ എ​ൻ.​എ​സ്.​എ​സ്​ യൂ​നി​റ്റു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ഇൗ ​വ​ർ​ഷം ഹൈ​സ്​​കൂ​ൾ, യു.​പി ത​ല​ങ്ങ​ളി​ലും കാ​മ്പ​യി​ൻ ന​ട​പ്പാ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

സ​ർ​ക്കാ​ർ സ​ഹാ​യി​ക്കും...

ശ്വാ​സ​കോ​ശ​ത്തെ ബാ​ധി​ക്കു​ന്ന കോ​വി​ഡ്​ പു​ക​വ​ലി​ക്കാ​രി​ൽ ഗു​രു​ത​ര​മാ​യേ​ക്കാ​മെ​ന്നാ​ണ്​ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ മു​ന്ന​റി​യി​പ്പ്. പു​ക​വ​ലി ഉ​പേ​ക്ഷി​ക്കാ​ൻ ഏ​റ്റ​വും പ​റ്റി​യ സ​മ​യം കോ​വി​ഡ്​​കാ​ല​മാ​ണെ​ന്ന തി​രി​ച്ച​റി​വി​ൽ പു​തി​യൊ​രു പ​ദ്ധ​തി​ക്ക്​ തു​ട​ക്ക​മി​ടു​ക​യാ​ണ്​ ആ​രോ​ഗ്യ വ​കു​പ്പ്.

മാ​സ്​​ക്​ ധ​രി​ക്കു​ന്ന​തി​നാ​ൽ പൊ​തു​സ്ഥ​ല​ത്തെ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ആ​രോ​ഗ്യ​ത്തെ ബാ​ധി​ക്കു​മെ​ന്ന​തി​നാ​ൽ വീ​ട്ടി​ലി​രു​ന്നു​മു​ള്ള പു​ക​വ​ലി ഇ​പ്പോ​ൾ കു​റ​വാ​ണ്. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ൽ പു​ക​വ​ലി​ശീ​ലം ഉ​പേ​ക്ഷി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക്​ ഒാ​ൺ​ലൈ​നാ​യി കൗ​ൺ​സ​ലി​ങ്​ ന​ൽ​കു​ന്ന പ​ദ്ധ​തി​യാ​ണ്​ ആ​രോ​ഗ്യ​വ​കു​പ്പ്​ ന​ട​പ്പാ​ക്കു​ന്ന​ത്. ഇ​തി​െൻറ വി​ശ​ദാം​ശ​ങ്ങ​ൾ ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:smokingschool
News Summary - ‘Yellow line’ to defend; No smoking in school
Next Story