Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; അഞ്ചുദിവസം കൂടി ഇടിമിന്നലോടുകൂടിയ വ്യാപക മഴ

text_fields
bookmark_border
Rain
cancel
Listen to this Article

തിരുവനന്തപുരം: അടുത്ത അഞ്ചുദിവസം കൂടി ഇടിമിന്നലോടുകൂടിയ വ്യാപക മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അടുത്ത 24 മണിക്കൂറില്‍ തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ഒറ്റപ്പെട്ട കനത്ത മഴക്കും ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ശനിയാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഏഴുമുതല്‍ 11 സെന്റിമീറ്റര്‍ വരെ അതിശക്തമായ മഴക്ക് സാധ്യത.

മാര്‍ച്ച് ഒന്നു മുതല്‍ ഇന്നലെ വരെ സംസ്ഥാനത്ത് കൂടുതല്‍ മഴ പെയ്തത് കാസർകോട് ജില്ലയിലാണ്. 215 ശതമാനം അധിക മഴയാണ് ഇവിടെ പെയ്തത്. എറണാകുളത്ത് 164 ശതമാനവും വയനാട്ടില്‍ 122 ശതമാനവും പത്തനംതിട്ടയില്‍ 99 ശതമാനവും അധിക മഴ പെയ്തപ്പോള്‍ തിരുവനന്തപുരം, കൊല്ലം, പാലക്കാട്, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ വേനല്‍ മഴ കുറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Yellow alert today in seven districts
Next Story