Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രണ്ടു ജില്ലകളിൽ യെല്ലോ അലെർട്ട്, ഒറ്റപ്പെട്ട മഴക്ക് സാധ്യത

text_fields
bookmark_border
രണ്ടു ജില്ലകളിൽ യെല്ലോ അലെർട്ട്, ഒറ്റപ്പെട്ട മഴക്ക് സാധ്യത
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴ മുന്നറിയിപ്പിന്റെ ഭാഗമായി കണ്ണൂർ, കാസര്‍കോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പശ്ചിമ ബംഗാളിന് മുകളിലായി ന്യൂനമർദ്ദം രൂപപ്പെട്ടതിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ തുടരുന്നത്. ഈ ന്യൂനമർദ്ദം ഝാർഖണ്ഡ്, ഛത്തീസ്ഗഢ് മേഖലയിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നും 12 വരെ മഴ തുടരുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

ശക്തമായ മഴയോടൊപ്പം 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. മലയോരമേഖലയിലുള്ളവർ അതീവ ജാഗ്രത പാലിക്കണം. കൂടാതെ ഉയർന്ന തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ തീരദേശവാസികൾക്കും മത്സ്യത്തൊയിലാളികൾക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

അതേസമയം, കേരള തീരത്ത് മത്സ്യബന്ധനത്തിന് നിരോധനമില്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Yellow alert in two districts, possibility of isolated rain
Next Story