Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബംഗാൾ ഉൾക്കടലിൽ...

ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദം; 12 ജില്ലകളിൽ യെല്ലോ അലർട്ട്

text_fields
bookmark_border
ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദം; 12 ജില്ലകളിൽ യെല്ലോ അലർട്ട്
cancel

തി​രു​വ​ന​ന്ത​പു​രം: ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പം​കൊ​ണ്ട ന്യൂ​ന​മ​ർ​ദ്ദം തീ​വ്ര​ന്യൂ​ന​മ​ർ​ദ​മാ​യി മാ​റി. പ​ടി​ഞ്ഞാ​റ് വ​ട​ക്കു-​പ​ടി​ഞ്ഞാ​റ് ദി​ശ​യി​ൽ സ​ഞ്ച​രി​ച്ച​്​ ന്യൂ​ന​മ​ർ​ദം വെ​ള്ളി​യാ​ഴ്ച പു​തു​ച്ചേ​രി​ക്ക് ഇ​ട​യി​ലൂ​ടെ വ​ട​ക്ക​ൻ ത​മി​ഴ്നാ​ട്- തെ​ക്ക്​ ആ​ന്ധ്രാ​പ്ര​ദേ​ശ് തീ​ര​ത്ത്​ ക​ര​യി​ൽ പ്ര​വേ​ശി​ക്കും. അ​തേ​സ​മ​യം അ​റ​ബി​ക്ക​ട​ലി​ൽ രൂ​പം​കൊ​ണ്ട ന്യൂ​ന​മ​ർ​ദം മ​ഹാ​രാ​ഷ്​​ട്ര തീ​ര​ത്തി​നു​സ​മീ​പം സ്ഥി​തി​ചെ​യ്യു​ക​യാ​ണ്.

ഈ ​ന്യൂ​ന​മ​ർ​ദം കേ​ര​ള​തീ​ര​ത്ത് ഭീ​ഷ​ണി സൃ​ഷ്​​ടി​ക്കി​ല്ലെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു. ന്യൂ​ന​മ​ർ​ദ​ങ്ങ​ളു​ടെ ഫ​ല​മാ​യി തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം ഒ​ഴി​കെ 12 ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​ക്കു​ള്ള സാ​ധ്യ​ത​യാ​ണ് പ്ര​വ​ചി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ ഇ​ടി​യോ​ടു​കൂ​ടി​യ മ​ഴ​ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ ല​ഭി​ച്ച മ​ല​യോ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ടി​ന് സ​മാ​ന​മാ​യ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് സ​ർ​ക്കാ​ർ ജി​ല്ല ഭ​ര​ണ​കൂ​ട​ങ്ങ​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. കേ​ര​ള-​ക​ർ​ണാ​ട​ക-​ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് ത​ട​സ്സ​മി​ല്ല.

എ​ന്നാ​ൽ തെ​ക്ക് പ​ടി​ഞ്ഞാ​റ​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ലും, അ​തി​നോ​ട് ചേ​ർ​ന്ന വ​ട​ക്ക​ൻ ത​മി​ഴ്നാ​ട് തീ​ര​ങ്ങ​ളി​ലും, മ​ധ്യ പ​ടി​ഞ്ഞാ​റ​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ലും, ആ​ന്ധ്രാ​പ്ര​ദേ​ശ് തീ​ര​ങ്ങ​ളി​ലും മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Yellow AlertHeavy Rain
News Summary - Yellow alert in 12 districts
Next Story