Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യെച്ചൂരിക്കെതിരായ കൈ​േയറ്റശ്രമം അപലപനീയം -കുമ്മനം

text_fields
bookmark_border
യെച്ചൂരിക്കെതിരായ കൈ​േയറ്റശ്രമം അപലപനീയം -കുമ്മനം
cancel

തിരുവനന്തപുരം: സീതാറാം യെച്ചൂരിക്കെതിരായ കൈ​േയറ്റ ശ്രമത്തെ അപലപിക്കുന്നുവെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ജനാധിപത്യ രാജ്യത്ത് ഒരു രാഷ​്​ട്രീയ പ്രസ്ഥാനത്തി‍​​െൻറ നേതാവും അക്രമിക്കപ്പെടുന്നത് ശരിയായ നടപടിയല്ല. എല്ലാവർക്കും പ്രവർത്തന സ്വാതന്ത്ര്യം അനുവദിക്കണമെന്ന നിലപാടാണ് ബി.ജെ.പിക്കുള്ളത്. സംഭവത്തിൽ ബി.ജെ.പിക്കോ ആർ.എസ്.എസിനോ പങ്കില്ലെന്ന് കേന്ദ്ര നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.

അക്രമികൾ ഹിന്ദു സേനാ പ്രവർത്തകരാണെന്ന് പൊലീസ് കണ്ടെത്തുകയും ചെയ്തു. സി.പി.എം നേതാക്കളുടെ സൈനികർക്കെതിരായ പ്രസ്താവനകളാണ് അവരെ പ്രകോപിപ്പിച്ചതെന്ന് അവര്‍ പറഞ്ഞിട്ടുണ്ട്. എന്നിട്ടും ആർ.എസ്.എസിനെയും ബി.ജെ.പിയെയും ഇതുമായി ബന്ധിപ്പിക്കുന്നത് ഗൂഢ ലക്ഷ്യത്തോടെയാണ്. ഇതിൽനിന്ന് സി.പി.എം പിന്മാറണമെന്നും കുമ്മനം ആവശ്യപ്പെട്ടു. 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - yechury attack case kummanam bjp
Next Story