അതിജീവനത്തിെൻറ കേരള പാഠങ്ങൾ
text_fieldsനിപ സൃഷ്ടിച്ച ഭീതിയിൽനിന്ന് തുടങ്ങി മഹാപ്രളയത്തിൽ മുങ്ങിയ കേരള ജനതയുടെ അതിജീവനത്തിെൻറ വർഷമായിരു ന്നു കടന്നുപോയത്. 2018 മേയിലാണ് കേരളത്തിൽ നിപ വൈറസിെൻറ സംക്രമണം ഉണ്ടായതായി പുണെയിലെ ദേശീയ വൈറോളജി ഇൻസ ്റ്റിറ്റ്യൂട്ട് സ്ഥിരീകരിക്കുന്നത്. തുടർന്നുള്ള മാസങ്ങളിൽ കേരളമെമ്പാടും ഭീതിവിതച്ച നിപ 16 ജീവനുകളാണ് എടുത ്തത്. നൂറോളം പേർ വൈറസ് ബാധയേറ്റതായി സംശയിക്കപ്പെട്ട് ചികിത്സയിൽ കഴിഞ്ഞു. വൈറസ് ബാധയേറ്റ രണ്ടുപേർ ജീവിത ത്തിലേക്ക് അത്ഭുതകരമായി തിരിച്ചുവന്നു. ആരോഗ്യവകുപ്പിെൻറ നേതൃത്വത്തിലുള്ള കൃത്യവും ആസൂത്രിതവുമായ പ്രതിരോധ പ്രവർത്തനങ്ങളിലൂടെ നിപ ഭീതിയിൽനിന്ന് അധികംവൈകാതെ കേരളം മുക്തമായി.

നൂറ്റാണ്ടു കണ്ട ഏറ്റവും ഭീകര പ്രളയം നട ന്ന വർഷം എന്ന നിലക്കാണ് 2018നെ കേരള ചരിത്രം അടയാളപ്പെടുത്തുക. കാസർകോട് ഒഴികെ കേരളത്തിലെ ഏതാണ്ടെല്ലാ ജില്ലകളെ യും ഗുരുതരമായി ബാധിച്ച പ്രളയം നിരവധി ജീവനുകളെടുത്തു. അനേകായിരം പേർക്ക് വീടും ജീവനോപാധികളും നഷ്ടപ്പെട്ടു. കേരളത്തിൽ 443 പേരാണ് പ്രളയക്കെടുതിയിൽ മരിച്ചത്. 54.11 ലക്ഷം ജനങ്ങളെയാണ് പ്രളയം ദുരിതത്തിലാക്കിയത്. 47,727 ഹെക്ടർ കൃഷി നശിച്ചു. പ്രളയകാലത്ത് 14.52 ലക്ഷം പേർ ദുരിതാശ്വാസ ക്യാമ്പുകളിലാണ് കഴിഞ്ഞത്.

സർവം മറന്ന ദുരിതാശ്വാസം
കേരളം ഒറ്റക്കെട്ടായി നിന്ന സമയമായിരുന്നു പ്രളയകാലം. മത, രാഷ്ട്രീയ താൽപര്യങ്ങൾക്കപ്പുറത്ത് പ്രളയത്തിൽ അകപ്പെട്ടവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനായി കേരളമെമ്പാടും കൈയ്മെയ് മറന്ന് പ്രവർത്തിച്ചു. രക്ഷാപ്രവർത്തനങ്ങളിൽ സർക്കാർ സംവിധാനങ്ങളെക്കാൾ പങ്കുവഹിച്ചത് മത്സ്യത്തൊഴിലാളികൾ അടക്കുമുള്ളവരായിരുന്നു. സന്നദ്ധ സംഘടനകളും കൂട്ടായ്മകളും ഒത്തുചേർന്നതോടെ രക്ഷാപ്രവർത്തനം സുഗമമായി. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരിനെയും കുട്ടനാടിനെയും ആണ് പ്രളയം ഏറ്റവും ഭീകരമായി ബാധിച്ചത്. ഇവിടങ്ങളിൽ പതിനായിരങ്ങൾ രണ്ടും മൂന്നും ദിവസം വീടുകളിൽ ഭക്ഷണമോ വെള്ളമോ കിട്ടാതെ കുടുങ്ങിക്കിടന്നു. മലയോര മേഖലകളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലുമാണ് ഭീതിസൃഷ്ടിച്ചത്.

രക്ഷാപ്രവർത്തനം മുതൽ ദുരിതാശ്വാസക്യാമ്പുകളിലേക്ക് അവശ്യസാധനങ്ങൾ എത്തിക്കുന്നതിൽവരെ കേരളീയർ മത്സരിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. സമൂഹമാധ്യമങ്ങൾ രക്ഷാപ്രവർത്തനങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും വലിയ പങ്കുവഹിച്ചു. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി തുടങ്ങിയ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായങ്ങളുടെ കുത്തൊഴുക്കായിരുന്നു. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് സഹായം എത്തി. യു.എ.ഇ, ഖത്തർ ഭരണകൂടങ്ങൾ നേരിട്ട് സഹായം വാഗ്ദാനം ചെയ്തു. പക്ഷേ, അന്യരാജ്യങ്ങളുടെ സഹായം സ്വീകരിക്കാൻ പാടില്ലെന്ന കേന്ദ്രത്തിെൻറ പിടിവാശിയിൽ തട്ടി അത് മുടങ്ങി.
പുനർനിർമാണ സ്വപ്നങ്ങൾ
കേരളത്തെ സമ്പൂർണമായി പുനർനിർമിക്കാനുള്ള പദ്ധതികൾ ആസൂത്രണംചെയ്യുമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. െഎക്യരാഷ്ട്രസഭ ഏജൻസികൾ നടത്തിയ പഠനമനുസരിച്ച് 26,718 കോടി രൂപയുടെ നഷ്ടം കേരളത്തിനുണ്ട്. സംസ്ഥാനത്തിെൻറ പുനർനിർമാണത്തിന് 31,000 കോടി രൂപ ചെലവുവരുമെന്ന് കണക്കാക്കിയ കേരള സർക്കാർ 4800 കോടി രൂപയാണ് കേന്ദ്ര സഹായമായി ആദ്യം ആവശ്യപ്പെട്ടത്. എന്നാൽ, ദേശീയ ദുരന്തനിവാരണ ഫണ്ടിൽനിന്ന് 3048.39 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. ആദ്യതവണ അനുവദിച്ച 100 കോടി രൂപയും രണ്ടാംതവണ നൽകിയ 500 കോടിയും ഉൾപ്പെടെയാണ് ഇത്. അടിസ്ഥാനസൗകര്യ മേഖലയിൽമാത്രം പുനർനിർമാണത്തിന് 15,881.60 കോടി വേണ്ടിവരും എന്നിരിക്കെയാണ് ഇത്. മരാമത്ത് റോഡുകൾ 7647.40 കോടി, തദ്ദേശ റോഡുകളും ശുചിത്വവും 3507 േകാടി, ജലവിതരണം 1450 കോടി, ഭക്ഷ്യസുരക്ഷ, ജലസേചനം, കൃഷി 1484 കോടി, തീരസംരക്ഷണവും പുനരധിവാസവും 1000 കോടി, പൊതുകെട്ടിടങ്ങൾ 191 കോടി, ആരോഗ്യം 150 കോടി, ജൈവ വൈവിധ്യവും പരിസ്ഥിതിയും 452 കോടി എന്നിങ്ങനെയാണ് കണക്കാക്കിയത്.

രാഷ്ട്രീയ വിവാദങ്ങൾ
നിരവധി രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങൾക്കുകൂടി വഴിവെച്ചു പ്രളയദുരന്തം. ഡാം മാനേജ്മൻറിലെ സർക്കാറിെൻറ പിഴവാണ് പ്രളയത്തിന് ഹേതുവായതെന്ന പ്രതിപക്ഷ ആരോപണം വലിയ ചർച്ചകൾക്ക് വഴിമരുന്നിട്ടു. അടിയന്തര ധനസഹായ വിതരണം പോലും പൂർത്തിയാക്കാൻ ഇതുവരെ സാധിച്ചിട്ടില്ലെന്നതടക്കം പ്രളയാനന്തര ദുരിതാശ്വാസ പ്രവർത്തനങ്ങളിലെ മെല്ലെപ്പോക്കും വലിയ വിമർശനങ്ങൾക്ക് ഇടവരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
