കരയരുത് നേഹ, കാണാമറയത്തിരുന്ന് ജോർജ് മാമൻ ചിരിക്കുന്നുണ്ടാകും
text_fieldsതൃശൂർ: കളിച്ച് തിരിച്ചെത്തുേമ്പാഴേക്കും അമ്മാവൻ തിരിച്ചെത്തിയിട്ടുണ്ടാവും. ഞങ്ങളല്ലേ പറയുന്നത് നേഹേ... കൂട്ടുകാരുടെയും അധ്യാപകരുടെയും ആശ്വാസവാക്കുകളുടെ കരുത്തിലാണ് നേഹ തൃശൂരിലേക്ക് വണ്ടികയറിയത്. യക്ഷഗാനത്തിൽ തിരുവനന്തപുരം ടീം കസറുേമ്പാൾ യമനായി നേഹ മികച്ചുനിന്നു.
തുമ്പ സിമി കോേട്ടജിൽ നേഹയുടെ അമ്മാവൻ ജോർജ് കുട്ടപ്പനെ കാണാതായിട്ട് 39 നാളായി. ഒാഖി ചുഴലിക്കാറ്റിൽപെട്ടാണ് കാണാതായത്. കടലിലേക്ക് കണ്ണുംനട്ടിരിക്കുന്ന കുടുംബാംഗങ്ങളുടെ കണ്ണുനനച്ചാണ് നേഹ ഒറ്റപ്പോരൽ പോന്നത്. മനസ്സില്ലാമനസ്സോടെ. ജില്ല കലോത്സവത്തിൽ ഒന്നാംസ്ഥാനം നേടിയ തിരുവനന്തപുരം തുമ്പ ജ്യോതിനിലയം സ്കൂൾ ടീം അംഗമാണ് നേഹ. ഒാഖി വീശിയടിച്ചതോടെ നേഹയുടെ പരിശീലനം മുടങ്ങി. പിന്നീട് സ്കൂൾ അധ്യാപകൻ അനിലിെൻറ നിർബന്ധത്തെ തുടർന്നാണ് ഇൗ പത്താംക്ലാസുകാരി പരിശീലനത്തിന് എത്തിയത്. നേഹയിലെ കലാകാരിയെ തേച്ചുമിനുക്കാൻ പ്രോത്സാഹനം നൽകിയ ആളാണ് കാണാതായ ജോർജ്. ഹൈസ്കൂൾ വിഭാഗത്തിൽ രണ്ടാമതായി യക്ഷഗാനം അവതരിപ്പിച്ച് വേദിയിൽനിന്ന് ഇറങ്ങുേമ്പാഴും മുഖത്ത് നിസ്സംഗതയായിരുന്നു.
ഒരു ഗ്രൂപ്പുചിത്രത്തിന് നിന്നുകൊടുക്കാൻപോലും മനസ്സുറപ്പില്ലാതെ, ചിത്രത്തിെൻറ ഫ്രെയിമിൽവരാതെ നേഹ മാറിനിന്നു. അപ്പോൾ നേഹയുടെ മുഖത്തുകൂടെ ഉൗർന്നിറങ്ങിയത് വേർപ്പുതുള്ളികളല്ല കണ്ണീർച്ചാലുകൾ തന്നെയാണെന്ന് കൂട്ടുകാർക്കറിയാം. അവരും ചിത്രത്തിന് മുഖംതരാൻ ഒരുവേള മടിച്ചു. അറച്ചറച്ച് സമ്മതിച്ചു. ചിരിച്ചെന്ന് വരുത്തി. ഉച്ചക്ക് മൂന്നോടെ ഫലപ്രഖ്യാപനത്തിന് കാക്കാതെ ടീം മടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
