Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Sept 2019 10:56 PM IST Updated On
date_range 9 Sept 2019 11:40 PM ISTസഭാ തർക്കത്തിൽ യാക്കോബായ സഭക്ക് അടിതെറ്റുന്നു
text_fieldsbookmark_border
കോലഞ്ചേരി: സുപ്രീംകോടതി കർശന നിലപാടെടുത്തതോടെ സഭാ തർക്കത്തിൽ യാക്കോബായ സഭക്ക് അ ടിതെറ്റുന്നു. കൃത്യമായ നിലപാടെടുക്കാൻ കഴിയാതെ സഭാ നേതൃത്വം ഇരുട്ടിൽ തപ്പുകയാണ്. സഭയുടെ കോട്ടയായ കടമറ്റം പള്ളിയടക്കം 18 പള്ളികളാണ് സഭക്ക് ഇതിനോടകം നഷ്ടമായത്. ഇ വിടങ്ങളിൽ ശവസംസ്കാരവും ആരാധനയും നടത്താനാകാതെ വിശ്വാസികളും വലയുകയാണ്.
16 വ ർഷത്തിനുശേഷം ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സഭയിലെ പുതിയ ഭരണസമിതിയും ഇതോടെ വെട്ടിലായിക്കഴിഞ്ഞു. 2017 ജൂലൈ മൂന്നിലെ സുപ്രീംകോടതി വിധിയാണ് സഭാ തർക്കത്തിൽ യാക്കോബായ സഭക്ക് തിരിച്ചടിയായത്. മലങ്കരയിലെ 1064 പള്ളികളും ഓർത്തഡോക്സ് സഭയുടെ 1934 ഭരണഘടനയനുസരിച്ച് ഭരിക്കണമെന്നായിരുന്നു രണ്ടംഗ സുപ്രീംകോടതി െബഞ്ചിെൻറ വിധി. വിധി വന്നയുടൻ തന്നെ കോലഞ്ചേരിയടക്കമുള്ള പ്രധാനപ്പെട്ട മൂന്ന് പള്ളികൾ യാക്കോബായ സഭക്ക് നഷ്ടപ്പെട്ടു.
തൊട്ടുപിന്നാലെ വന്ന മറ്റ് വിധികളിലും മുൻ വിധി സുപ്രീംകോടതി ആവർത്തിച്ചതോടെ കൂടുതൽ പള്ളികൾ നഷ്ടമായി. കോലഞ്ചേരി, വരിക്കോലി, മണ്ണത്തൂർ, നെച്ചൂർ, കണ്യാട്ടുനിരപ്പ്, ആലുവ തൃക്കുന്നത്ത് സെമിനാരി, മേപ്രാൽ, കട്ടച്ചിറ പഴന്തോട്ടം, ചാത്തമറ്റം, പാലക്കുഴ, മുളക്കുളം, ചേലക്കര, പെരുമ്പാവൂർ, കോഴിപ്പിള്ളി, പാറത്തടം, തൊടുപുഴ, ചാലിശ്ശേരി, വെട്ടിത്തറ, ചുവന്ന മണ്ണ്, മുള്ളരിങ്ങാട് തുടങ്ങി ഒടുവിൽ ചരിത്രപ്രസിദ്ധമായ കടമറ്റം പള്ളിയും കഴിഞ്ഞദിവസം അവർക്ക് നഷ്ടമായി. ഇതിന് പുറമേ പിറവം, മുടവൂർ, കോതമംഗലം പള്ളികളും ഏത് നിമിഷവും കൈവിട്ടുപോകാവുന്ന അവസ്ഥയിലാണ്.
പള്ളിയുടെയും സെമിത്തേരിയുടെയും നിയന്ത്രണം കൈക്കലാക്കിയ ഓർത്തഡോക്സ് പക്ഷം തങ്ങളുടെ വൈദികനെ അംഗീകരിക്കാത്തവർക്ക് ശവസംസ്കാര കാര്യങ്ങളിൽ അനുമതി നൽകില്ലെന്ന നിലപാടിലാണ്. ഇതോടെ പലയിടങ്ങളിലും ഒളിച്ചാണ് യാക്കോബായ വിശ്വാസികളുടെ മൃതദേഹം സംസ്കരിക്കുന്നത്.
തിരിച്ചടിയായത് കേസ് നടത്തിപ്പിലെ വീഴ്ചകളെന്ന്
കോലഞ്ചേരി: സഭാ കേസുകളുടെ നടത്തിപ്പിൽ നേതൃത്വം വരുത്തിയ ഗുരുതര വീഴ്ചകളാണ് യാക്കോബായ വിശ്വാസികൾക്ക് തിരിച്ചടിയായതെന്ന് സിംഹാസന പള്ളികളുടെ ചുമതലക്കാരനും മലേക്കുരിശ് ദയറാധിപനുമായ ഡോ. കുര്യാക്കോസ് മാർ ദിയസ് കോറസ് മെത്രാപ്പോലീത്ത കുറ്റപ്പെടുത്തി. പിരിച്ചെടുത്ത പണം കേസ് നടത്തിപ്പിനായി വിനിയോഗിച്ചില്ല. കേസ് വാദിച്ച മുതിർന്ന വക്കീലന്മാർക്ക് പോലും കൃത്യമായി ഫീസ് നൽകിയില്ല. എന്നാൽ, ഈ പേരിൽ വിശ്വാസികളിൽനിന്ന് കോടികൾ പിരിച്ചെടുക്കുകയും ചെയ്തു. ഏതാനും വ്യക്തികൾ ഈ പേരിൽ തടിച്ചുകൊഴുക്കുകയാണുണ്ടായത്. സഭയുടെ ദുർഗതിക്ക് ഉത്തരവാദികളാരാണെന്ന് വിശ്വാസികൾ വിലയിരുത്തട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story