Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആര്യ രാജേന്ദ്രനുമായി...

ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക നിയമനം; നടപടി ചാണ്ടി ഉമ്മന്‍റെ കത്തിനു പിന്നാലെ

text_fields
bookmark_border
ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക നിയമനം; നടപടി ചാണ്ടി ഉമ്മന്‍റെ കത്തിനു പിന്നാലെ
cancel

തിരുവനന്തപുരം: തിരുവനന്തപുരം മുൻ മേയർ ആര്യ രാജേന്ദ്രനുമായി വാക്കു തർക്കമുണ്ടായ ഡ്രൈവർ യദുവിന് നിയമസഭയിൽ താൽക്കാലിക നിയമനം നൽകി സർക്കാർ. യദുവിന് നിയമനം നൽകണമെന്ന് ആവശ്യപ്പെട്ട് ചാണ്ടി ഉമ്മൻ സ്പീക്കർക്ക് കത്ത് നൽകിയതിനെ തുടർന്നാണ് നടപടി.

വാഹനത്തിന് സൈഡ് കൊടുത്തില്ല, കാറിനെ ഇടിക്കാൻ ശ്രമിച്ചു, ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചു എന്നിങ്ങനെയുള്ള കുറ്റങ്ങൾ ആരോപിച്ചാണ് കെ.എസ്.ആർ.ടി.സി താൽക്കാലിക ഡ്രൈവറായിരുന്ന യദുവിനെതിരെ ആര്യാ രാജേന്ദ്രൻ പരാതി നൽകിയത്. പരാതിയെ തുടർന്ന് യദുവിന് ജോലി നഷ്ടമായി.

വിവാദങ്ങൾക്ക് പിന്നാലെ യദുവും ആര്യ രാജേന്ദ്രനെതിരെ പരാതി നൽകിയിരുന്നു. യദുവിന് നിയമസഭയിലെ ബസിന്‍റെ താൽക്കാലിക ഡ്രൈവറായാണ് നിയമനം നൽകിയിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KSRTCMayor Arya RajendranChandy Oommendriver Yadu
News Summary - Yadu who lost his job after a dispute with former mayor Arya Rajendran, has been given a temporary appointment in the assembly
Next Story