എക്‌സ് റേ മെഷീന്റെ വെയിറ്റ് വീണ് പരിക്കേറ്റ സംഭവം: നടപടി വേണമെന്ന് വി.ഡി സതീശൻ
text_fieldsതിരുവനന്തപുരം: ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയ നഴ്‌സിങ് വിദ്യാർഥിനിക്ക് എക്‌സ് റേ മെഷീന്റെ വെയിറ്റ് വീണ് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മന്ത്രി വീണ ജോർജിന് കത്ത് നൽകി.
ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ തൊണ്ടയില്‍ മുള്ളുകൊണ്ടതിനെ തുടര്‍ന്ന് ചികിത്സതേടിയെത്തിയ കൂന്തല്ലൂര്‍ മണ്ണുവിള വീട്ടില്‍ ആദിത്യ അനില്‍ എന്ന നഴ്‌സിംഗ് വിദ്യാഥിനിയുടെ നടുവിന് എക്‌സ് റേ മെഷീന്റെ വെയിറ്റ് വീണ് ഗുരുതരമായി പരിക്കേറ്റു. ആശുപത്രി ജീവനക്കാരുടെ അലംഭാവമാണ് ഇത്തൊരുമൊരു ദാരുണ സംഭവം ഉണ്ടാകാനിടയായത്.
ആശുപത്രി അധികൃതര്‍ പരാതി വളരെ ലാഘവത്തോടെ സംഭവത്തെ കണ്ടതായും പറയുന്നു. ആശുപത്രി ജീവനക്കാരുടെ വീഴ്ച മൂലം ദുരിതമനുഭവിക്കുന്ന നഴ്‌സിംഗ് വിദ്യാർഥിനിയുടെ തുടര്‍ചികിത്സയും, തുടര്‍പഠനവും സര്‍ക്കാര്‍ ഏറ്റെടുക്കുകയും സംഭവത്തിന് ഉത്തരവാദികളായവരുടെ പേരില്‍ നടപടി സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.