Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഏഴു വയസ്സുകാരിക്ക് മരുന്നുമാറി കുത്തിവെച്ച നഴ്‌സിനെ ഒഴിവാക്കാൻ തീരുമാനം

text_fields
bookmark_border
പനിയുമായെത്തിയ കുട്ടിക്ക് പേവിഷബാധക്കുള്ള മരുന്ന് കുത്തിവെക്കുകയായിരുന്നു
Injection
cancel
camera_alt

representational image

കൊച്ചി: എറണാകുളം അങ്കമാലി താലൂക്കാശുപത്രിയില്‍ മരുന്നുമാറി കുത്തിവെച്ച സംഭവത്തിൽ നടപടി. താൽക്കാലിക നഴ്‌സിനെ ആശുപത്രിയിൽനിന്ന് ഒഴിവാക്കാനാണ് തീരുമാനം.

പനി ബാധിച്ച് ചികിത്സക്കെത്തിയ ഏഴു വയസ്സുകാരിക്ക് നഴ്സ് പേവിഷബാധക്കുള്ള മരുന്നു മാറി കുത്തിവെക്കുകയായിരുന്നു. പനിക്കുള്ള കുത്തിവെപ്പ് നൽകാനാണ് ഡോക്ടർ നിർദേശിച്ചിരുന്നത്.

സംഭവം അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. തുടർന്നാണ്​ ഇപ്പോൾ നടപടിയുണ്ടായിരിക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - wrong injection to kid, decision to fire the nurse
Next Story