Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുഖ്യമന്ത്രിക്ക്...

മുഖ്യമന്ത്രിക്ക് കത്തെഴുതി; ആയിഷ സജക്ക് സൈക്കിളെത്തി

text_fields
bookmark_border
Writes letter to CM; Ayesha Saja got cycle
cancel
camera_alt

ആയിഷ സജക്ക് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​

എൻ.പി. ബാബു സൈക്കിൾ കൈമാറുന്നു

പേ​രാ​മ്പ്ര : കൂ​ട്ടു​കാ​രെ​പ്പോ​ലെ സൈ​ക്കി​ളി​ൽ യാ​ത്ര​ചെ​യ്യാ​ൻ ആ​യി​ഷ​ക്കും ആ​ഗ്ര​ഹ​മു​ണ്ട്. ര​ക്ഷി​താ​ക്ക​ളു​ടെ പ്ര​യാ​സം മ​ന​സ്സി​ലാ​ക്കി​യ ആ​യി​ഷ ത​‍െൻറ ആ​ഗ്ര​ഹം പ​ങ്കു​വെ​ച്ച​ത് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നോ​ടാ​ണ്. അ​വ​ൾ എ​ഴു​തി​യ ക​ത്തി​ന് മ​റു​പ​ടി​യും വ​ന്നു. പി​റ​കെ സൈ​ക്കി​ളും. ച​ക്കി​ട്ട​പാ​റ​യി​ലെ കു​ഞ്ഞി​പ്പ​റ​മ്പി​ല്‍ നാ​സ​റി​‍െൻറ​യും സൗ​ദ​യു​ടെ​യും മൂ​ന്നു പെ​ണ്‍മ​ക്ക​ളി​ല്‍ ഇ​ള​യ​വ​ളാ​ണ് അ​ഞ്ചാം ക്ലാ​സു​കാ​രി​യാ​യ ആ​യി​ഷ.

ഒ​ക്‌​ടോ​ബ​റി​ലാ​ണ് ക​ത്ത​യ​ച്ച​ത്. ജി​ല്ല പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടു ജീ​വ​ന​ക്കാ​ര്‍ ആ​യി​ഷ​യു​ടെ വീ​ട്ടി​ലെ​ത്തി കാ​ര്യ​ങ്ങ​ള്‍ അ​ന്വേ​ഷി​ച്ച് തി​രി​ച്ചു​പോ​യി. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സ് സാ​മൂ​ഹി​ക​നീ​തി വ​കു​പ്പി​ന് ന​ല്‍കി​യ നി​ര്‍ദേ​ശ​ത്തെ തു​ട​ര്‍ന്ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പേ​രാ​മ്പ്ര​യി​ലെ സ്വ​ര്‍ണ​വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​‍െൻറ സ​ഹ​ക​ര​ണ​ത്തോ​ടെ സൈ​ക്കി​ള്‍ ല​ഭ്യ​മാ​ക്കു​ക​യാ​യി​രു​ന്നു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫി​സ് പ​രി​സ​ര​ത്ത് ന​ട​ന്ന ച​ട​ങ്ങി​ല്‍ പ്ര​സി​ഡ​ൻ​റ്​ എ​ന്‍.​പി. ബാ​ബു സൈ​ക്കി​ള്‍ കൈ​മാ​റി. ഫൈ​ന്‍ ഗോ​ള്‍ഡ് ഷോ​റൂം മാ​നേ​ജ​ര്‍ ഇ.​ടി. സു​നി​ല്‍ കു​മാ​ര്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ്​ സി.​കെ. പാ​ത്തു​മ്മ, ശ​ശി​കു​മാ​ര്‍ പേ​രാ​മ്പ്ര, പി.​ടി. അ​ഷ്​​റ​ഫ്, എം. ​കു​ഞ്ഞ​മ്മ​ദ്, റ​ഷീ​ദ് മു​തു​കാ​ട് തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CMcycleletterAyesha Saja
News Summary - Writes letter to CM; Ayesha Saja got cycle
Next Story