ഹാസ്യ കവി രാവണപ്രഭു അന്തരിച്ചു
text_fieldsവള്ളിക്കുന്ന് (മലപ്പുറം): രാവണപ്രഭു എന്ന തൂലികനാമത്തിൽ അറിയപ്പെട്ട ഹാസ്യകവിയും ബാലസാഹിത്യകാരനുമായ വള്ളിക്കുന്ന് അരിയല്ലൂരിലെ മേനാത്ത് രാമകൃഷ്ണൻ നായർ (90) അന്തരിച്ചു.
കടലുണ്ടി നഗരം എ.എം.എൽ.പി സ്കൂൾ റിട്ട. പ്രധാനാധ്യാപകനായ അദ്ദേഹം നിരവധി പുസ്തകങ്ങളുടെ രചയിതാവാണ്. ഹാസ്യവേദി, അക്ഷരക്കളരി എന്നീ സംഘടനകളുടെ സംസ്ഥാന പ്രസിഡന്റായിരുന്നു. രസികമണി കൈയെഴുത്ത് മാസികയുടെ പത്രാധിപരായാണ് മേഖലയിൽ സജീവമായത്. സാക്ഷരത രംഗത്ത് നിറസാന്നിധ്യമായിരുന്നു.
ഭാര്യ: ഉമാദേവിയമ്മ. മക്കൾ: ഡോ. ശ്രീകുമാർ (സി.എച്ച്.സി നെടുവ), ഗീതാലക്ഷ്മി, നിഷ. മരുമക്കൾ: ചന്ദ്രശേഖരൻ, ശ്രീജയ (പ്രിൻസിപ്പൽ എം.വി.എച്ച്.എസ്.എസ് അരിയല്ലൂർ). സഹോദരങ്ങൾ: രാമചന്ദ്രൻ (റിട്ട. അധ്യാപകൻ എം.വി.എച്ച്.എസ്.എസ് അരിയല്ലൂർ), വിശ്വനാഥൻ (റിട്ട. ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനി ബ്രാഞ്ച് മാനേജർ), സന്താനവല്ലി (റിട്ട. അധ്യാപിക എം.എം.എൽ.പി സ്കൂൾ കടലുണ്ടി).