Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സാഹിത്യകാരൻ കെ.കെ. ഹിരണ്യൻ അന്തരിച്ചു

text_fields
bookmark_border
KK Hiranyan
cancel

തൃശൂര്‍: അധ്യാപകനും സാഹിത്യകാരനുമായ കെ.കെ. ഹിരണ്യന്‍ അന്തരിച്ചു. 70 വയസായിരുന്നു. തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം. ഏറെ നാളായി രോഗബാധിതനായിരുന്നു.

കവിയും സാഹിത്യ വിമര്‍ശകനും സാഹിത്യ ചരിത്ര പണ്ഡിതനുമായിരുന്നു. പ്രശസ്ത സാഹിത്യകാരി പരേതയായ ഗീത ഹിരണ്യന്‍ ആണ് ഭാര്യ. 2002ൽ അർബുദ രോഗത്തെ തുടർന്നാണ് ഗീത മരിച്ചത്.

ഗീതയുടെ മരണത്തോടെ ഹിരണ്യന്‍ സാഹിത്യ ലോകത്തു നിന്ന് ഉള്‍വലിഞ്ഞ നിലയിലായിരുന്നു. ഉച്ചക്ക് ഒരു മണി വരെ പൊതുദര്‍ശനം. രണ്ടുമണിക്ക് വീട്ടുവളപ്പില്‍ സംസ്‌കാരം. മക്കൾ: ഉമ, ആനന്ദ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Writer K.K. Hiranyan passed away
Next Story