മുഖ്യമന്ത്രിയെ നീക്കണമെന്നാവശ്യപ്പെട്ട് ഹരജി
text_fieldsെകാച്ചി: കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ട മന്ത്രിസഭക്ക് നേതൃത്വം നൽകുന്ന മുഖ്യമന്ത്രിയെ ചുമതല നിർവഹിക്കുന്നതിൽനിന്ന് തടയണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി. ഒരുമന്ത്രിക്കെതിരെ മറ്റൊരു മന്ത്രി ഹരജി നൽകുകയും മന്ത്രിസഭയോഗത്തിൽനിന്ന് നാല് മന്ത്രിമാർ വിട്ടുനിൽക്കുകയും ചെയ്തതിലൂടെ മുഖ്യമന്ത്രിക്ക് ഭരണഘടനാപരമായി തുടരാൻ അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടി കേരള, കൊച്ചി സർവകലാശാല മുൻ സിൻഡിക്കേറ്റ് അംഗം ആർ.എസ്. ശശികുമാറാണ് േക്വാ വാറേൻറാ ഹരജി നൽകിയിരിക്കുന്നത്.
ഒരുമന്ത്രി മറ്റൊരു മന്ത്രിക്കും സർക്കാറിനുമെതിരെ ആരോപണമുന്നയിച്ചതിലൂടെ മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടതായി ഡിവിഷൻ ബെഞ്ചുതന്നെ വിധിന്യായത്തിൽ പരാമർശിച്ചിട്ടുണ്ട്. കഴിഞ്ഞ 15ന് സി.പി.െഎ പ്രതിനിധികളായ നാല് അംഗങ്ങൾ മന്ത്രിസഭയോഗത്തിൽ പെങ്കടുക്കാതെ ബോധപൂർവം മാറി നിന്ന സംഭവവുമുണ്ടായി. യോഗത്തിൽനിന്ന് വിട്ടുനിൽക്കുന്നതായി എഴുതി നൽകിയശേഷമായിരുന്നു ഇൗ നടപടി. ഇക്കാര്യം പാർട്ടി പത്രത്തിൽ മുഖപ്രസംഗത്തിലൂടെ വെളിപ്പെടുത്തുകയും ചെയ്തു. സി.പി.എമ്മാകെട്ട ഇതിനെതിരെ അവരുടെ മുഖപത്രത്തിലൂടെയും പ്രതികരിച്ചു. ഇതെല്ലാം മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടതിെൻറ പ്രതിഫലനമാണ്. നാല് മന്ത്രിമാർ വിട്ടുനിന്നതിനെ അസാധാരണ സംഭവമെന്ന് മുഖ്യമന്ത്രിതന്നെ വിശേഷിപ്പിച്ചിട്ടുണ്ട്.
ഭരണഘടനാപരമായ അധികാരമാണ് മുഖ്യമന്ത്രി നിർവഹിക്കുന്നത്. മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുന്നവർ ഭരണഘടനയുടെ 163, 164 അനുച്ഛേദത്തിലെ വ്യവസ്ഥകൾ പാലിക്കാൻ ബാധ്യസ്ഥരാണ്. സർക്കാറിെൻറ നടപടികൾക്ക് നിയമസഭയിൽ മറുപടി പറയാൻ ബാധ്യസ്ഥരാണിവർ. ഭരണനിർവഹണത്തിെൻറ സൗകര്യാർഥം വകുപ്പുകളും ചുമതലകളും മന്ത്രിമാർക്ക് മുഖ്യമന്ത്രി വിഭജിച്ചുനൽകിയിട്ടുണ്ടെങ്കിലും ഒൗദ്യോഗികമായി ഗവർണറുടെ പേരിലാണ് മന്ത്രിസഭ തീരുമാനങ്ങളുണ്ടാകുന്നത്. അതിനാൽ ഒരുമന്ത്രിയുടെ എല്ലാ തീരുമാനങ്ങൾക്കും മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും ഉത്തരവാദികളാണ്. ഭരണഘടനാപരമായ ബാധ്യത ഒാരോരുത്തർക്കുമുണ്ട്. ഏതെങ്കിലും മന്ത്രിക്ക് വ്യക്തിപരമായി മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തത്തിൽനിന്ന് മാറിനിൽക്കാനാവില്ല. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാറുകളുടെ ഭരണഘടനാപരമായ പ്രവർത്തനത്തിെൻറ അടിസ്ഥാനംതന്നെ കൂട്ടുത്തരവാദിത്തമെന്ന സങ്കൽപമാണ്.
ഇക്കാര്യങ്ങളെല്ലാം ചേർത്തുവായിക്കുേമ്പാൾ മുഖ്യമന്ത്രിക്ക് മന്ത്രിയെന്ന നിലയിൽ തുടരാനുള്ള ഭരണഘടനാപരമായ അവകാശം നഷ്ടപ്പെട്ടിരിക്കുകയാണ്. ഭരണഘടനാപരമായ പ്രതിസന്ധിയാണ് മുഖ്യമന്ത്രിയും സർക്കാറും നേരിടുന്നത്. കൂട്ടുത്തരവാദിത്തം നഷ്ടമാകാനിടയാക്കിയ മന്ത്രിമാർക്കെതിരെ നടപടിക്കും മുഖ്യമന്ത്രി മുതിർന്നിട്ടില്ല. ഇൗ സാഹചര്യത്തിൽ മുഖ്യമന്ത്രിക്ക് ആ സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും മുഖ്യമന്ത്രിയെന്ന നിലയിൽ തുടർന്ന് പ്രവർത്തിക്കുന്നത് തടയണമെന്നുമാണ് ഹരജിയിലെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
