Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവി.കുഞ്ഞികൃഷ്ണന്റെ...

വി.കുഞ്ഞികൃഷ്ണന്റെ പുസ്തകം ഏറ്റുവാങ്ങിയ വി.എസ് അനിൽകുമാറിന്റെ വീടിന് മുന്നിൽ റീത്ത്

text_fields
bookmark_border
വി.കുഞ്ഞികൃഷ്ണന്റെ പുസ്തകം ഏറ്റുവാങ്ങിയ വി.എസ് അനിൽകുമാറിന്റെ വീടിന് മുന്നിൽ റീത്ത്
cancel

കണ്ണൂർ: സി.പി.എം വിമതൻ വി.കുഞ്ഞികൃഷ്ണന്റെ പുസ്തകം ഏറ്റുവാങ്ങിയ വി.എസ് അനിൽകുമാറിന്റെ വീടിന് മുന്നിൽ റീത്ത്. ഇന്ന് രാവിലെയാണ് വീടിന് മുന്നിലായി റീത്ത് പ്രത്യക്ഷപ്പെട്ടത്. കണ്ണൂർ സർവകലാശാല സ്റ്റുഡന്റ് സർവീസ് മുൻ ഡീനായ അനിൽകുമാറിന്റെ കണ്ണപുരത്തെ വീടിന് മുന്നിലാണ് റീത്ത് പ്രത്യക്ഷപ്പെട്ടത്. അന്തരിച്ച പ്രൊഫസർ എം.എൻ വിജയന്റെ മകനാണ് അനിൽകുമാർ.

പയ്യന്നൂരിലെ സി.പി.എം വിമതൻ വി. കുഞ്ഞികൃഷ്ണൻ രചിച്ച 'നേതൃത്വത്തെ അണികൾ തിരുത്തണം' എന്ന പുസ്തകം ഏറ്റുവാങ്ങിയത് വി.എസ്. അനിൽകുമാറായിരുന്നു. ഈ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്തതിനപ്പുറം, സി.പി.എം നേതൃത്വത്തിന്റെ നിലപാടുകളെ സോഷ്യൽ മീഡിയയിലൂടെയും മറ്റും അദ്ദേഹം നിരന്തരം വിമർശിക്കാറുണ്ടായിരുന്നു. ഇതിനിടയിലാണ് റീത്ത് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

പുസ്തകപ്രകാശനത്തിൽ പ​ങ്കെടുത്തതിലപ്പുറം ആർക്കും വിരോധമില്ലെന്നാണ് വി.എസ് അനിൽകുമാറിന്റെ വിലയിരുത്തൽ. പുസ്തപ്രകാശന ചടങ്ങിലും സി.പി.എമ്മിനെതിരായ ശക്തമായ വിമർശനം അനിൽകുമാർ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റീത്ത് പ്രത്യക്ഷപ്പെട്ടത് എന്നതും ശ്രദ്ധേയമാണ്. സി.പി.എമ്മിനെ വിമർശിക്കുന്ന വി.കുഞ്ഞികൃഷ്ണന്റെ പുസ്തകം വലിയ രീതിയിൽ രാഷ്ട്രീയകേന്ദ്രങ്ങളിൽ ചർച്ചയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:V Kunjikrishnanvs anilkumarKerala News
News Summary - Wreath in front of VS Anilkumar's house after receiving V. Kunhikrishnan's book
Next Story