ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം തേടി വേടൻ
text_fieldsകൊച്ചി: ബലാല്‍സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി വേടൻ എന്ന റാപ്പര്‍ ഹിരണ്‍ ദാസ് മുരളി. കേസില്‍ ഹൈകോടതിയിലാണ് വേടന്‍ ജാമ്യാപേക്ഷ നല്‍കിയത്. അപേക്ഷ ഉച്ചക്ക് ശേഷം പരിഗണിക്കും.
യുവ ഡോക്ടറുടെ പരാതിയില്‍ വേടനെതിരെ തൃക്കാക്കര പൊലീസ് കേസെടുത്തിരുന്നു. 2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെയുള്ള കാലയളവില്‍ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാണ് കോട്ടയം സ്വദേശിനിയായ യുവ ഡോക്ടറുടെ പരാതി. രണ്ട് വര്‍ഷത്തിനിടെ ലഹരിയടക്കം ഉപയോഗിച്ച്, ആറ് തവണ പലയിടങ്ങളില്‍വെച്ച് വേടന്‍ പീഡിപ്പിച്ചുവെന്നാണ് പരാതി.
സമൂഹമാധ്യമത്തിലൂടെയാണ് വേടനെ പരിചയപ്പെട്ടത്. 2021 ഓഗസ്റ്റില്‍ യുവതിയുടെ ഫ്ലാറ്റിലെത്തിയ വേടന്‍ പിന്നീട് ബലാല്‍സംഗം ചെയ്തു. ഇതിന് ശേഷമാണ് വിവാഹം ചെയ്യാമെന്ന് വേടന്‍ വാഗ്ദാനം ചെയ്തത്. പി.ജിക്ക് പഠിക്കുന്ന കാലത്താണ് വേടനോട് ആരാധന തോന്നിയത്.
2023 മാര്‍ച്ചില്‍ ഡോക്ടറെ ടോക്സിക്കെന്ന് വിശേഷിപ്പിച്ച് വേടന്‍ ബന്ധത്തില്‍ നിന്ന് പിന്‍മാറി. വേടനുമായുള്ള തന്‍റെ ബന്ധം റാപ്പറായ ഡബ്സി അടക്കമുള്ളവര്‍ക്ക് അറിയാമെന്നും അതിജീവിത മൊഴി നല്‍കിയിട്ടുണ്ട്. പുതിയ ആല്‍ബം പുറത്തിറക്കാനടക്കം യുവതി വേടന് സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ട്. ട്രെയിന്‍ ടിക്കറ്റിനായി മാത്രം എണ്ണായിരത്തിലേറെ രൂപ ചെലവാക്കിയിട്ടുണ്ടെന്നും ഇതിന്‍റെ തെളിവുകളും യുവതി തൃക്കാക്കര പൊലീസിന് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

