Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപശുവി​െൻറ പേരില്‍...

പശുവി​െൻറ പേരില്‍ മുസ്​ലിം,ദലിത് കൊല: പ്രക്ഷോഭ റാലിക്കൊരുങ്ങി വെല്‍ഫെയര്‍ പാര്‍ട്ടി

text_fields
bookmark_border
പശുവി​െൻറ പേരില്‍ മുസ്​ലിം,ദലിത് കൊല: പ്രക്ഷോഭ റാലിക്കൊരുങ്ങി വെല്‍ഫെയര്‍ പാര്‍ട്ടി
cancel

തി​രു​വ​ന​ന്ത​പു​രം: പ​ശു​വി​​​െൻറ പേ​രി​ല്‍ രാ​ജ്യ​ത്ത് മു​സ്​​ലിം--​ദ​ലി​ത് ജ​ന​വി​ഭാ​ഗ​ങ്ങ​ള്‍ക്കെ​തി​രെ ന​ട​ക്കു​ന്ന സം​ഘ്പ​രി​വാ​ര്‍ കൂ​ട്ട​ക്കൊ​ല​ക​ള്‍ക്കെ​തി​രെ വെ​ല്‍ഫെ​യ​ര്‍ പാ​ര്‍ട്ടി കേ​ര​ള​ത്തി​ലെ 14 ജി​ല്ല​ക​ളി​ലും ജ​ന​മു​ന്നേ​റ്റ റാ​ലി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് വെ​ല്‍ഫെ​യ​ര്‍ പാ​ര്‍ട്ടി സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ഹ​മീ​ദ് വാ​ണി​യ​മ്പ​ലം അ​റി​യി​ച്ചു. ജൂ​ലൈ 11 മു​ത​ല്‍ 31 വ​രെ​യാ​ണ്​ റാ​ലി ന​ട​ത്തു​ക.
സം​ഘ്പ​രി​വാ​ര്‍ സ​മ​ഗ്രാ​ധി​പ​ത്യം സ്ഥാ​പി​ക്കു​ന്ന​തി​​​െൻറ ഭാ​ഗ​മാ​യാ​ണ് ഇ​ത്ത​രം കൊ​ല​പാ​ത​ക​ങ്ങ​ള്‍ അ​ര​ങ്ങേ​റു​ന്ന​ത്. ഭ​യ​പ്പെ​ടു​ത്തു​ന്ന അ​ന്ത​രീ​ക്ഷം സൃ​ഷ്​​ടി​ച്ച് ജ​നാ​ധി​പ​ത്യ​വും മ​തേ​ത​ര​ത്വ​വും ഇ​ല്ലാ​താ​ക്കി മു​സ്​​ലിം​ക​ളെ​യും ദ​ലി​ത​രെ​യും ഉ​ന്മൂ​ല​നം ചെ​യ്യു​ക​യാ​ണ് ല​ക്ഷ്യം. അ​തു​കൊ​ണ്ടാ​ണ് മോ​ദി സ​ര്‍ക്കാ​റും ബി.​ജെ.​പി നേ​തൃ​ത്വം ന​ല്‍കു​ന്ന സം​സ്ഥാ​ന സ​ര്‍ക്കാ​റു​ക​ളും ഈ ​കൊ​ല​യാ​ളി​ക​ളെ ത​ട​യാ​തി​രി​ക്കു​ന്ന​ത്. ജ​ന​ക്കൂ​ട്ട​മാ​ണ് കൊ​ല​ന​ട​ത്തു​ന്ന​ത് എ​ന്ന പ്ര​ചാ​ര​ണം സം​ഘ്പ​രി​വാ​റി​​​െൻറ ത​ന്ത്രം മാ​ത്ര​മാ​ണ്.
 സം​ഘ്പ​രി​വാ​ര്‍ കേ​ഡ​ര്‍മാ​രാ​ണ് കൊ​ല​ക​ള്‍ ന​ട​ത്തു​ന്ന​ത്. അ​ക്ര​മ​ത്തെ പ്ര​ധാ​ന​മ​ന്ത്രി അ​പ​ല​പി​ച്ചു എ​ന്ന​ത് വെ​റും നാ​ട​കം മാ​ത്ര​മാ​ണെ​ന്ന് പ്ര​സ്താ​വ​ന​ക്കു​ശേ​ഷം ന​ട​ന്ന ഝാ​ര്‍ഖ​ണ്ഡി​ലെ അ​ലി​മു​ദ്ദീ​ന്‍ അ​ന്‍സാ​രി​യു​ടെ കൊ​ല വ്യ​ക്ത​മാ​ക്കു​ന്നു.
ഈ ​അ​റു​കൊ​ല​ക​ള്‍ക്കെ​തി​രെ ശ​ക്ത​മാ​യ ചെ​റു​ത്തു​നി​ല്‍പു​ക​ള്‍ രാ​ജ്യ​ത്തു​യ​ര​ണം. പ്ര​ധാ​ന പ്ര​തി​പ​ക്ഷ പാ​ര്‍ട്ടി​ക​ളു​ടെ നി​സ്സം​ഗ​ത​യും അ​പ​ല​പ​നീ​യ​മാ​ണ്. രാ​ജ്യ​ത്തെ​മ്പാ​ടും ബ​ഹു​ജ​ന​ങ്ങ​ളെ അ​ണി​നി​ര​ത്തി ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​​​െൻറ ഭാ​ഗ​മാ​യാ​ണ് കേ​ര​ള​ത്തി​ല്‍ വെ​ല്‍ഫെ​യ​ര്‍ പാ​ര്‍ട്ടി ജി​ല്ല കേ​ന്ദ്ര​ങ്ങ​ളി​ല്‍ റാ​ലി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:welfare partymalayalamkerala newswpimob lynchingcow terrorism
News Summary - wpi to protest on cow terrorism
Next Story