Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനേമത്ത്...

നേമത്ത് മത്സരിക്കുമായിരുന്നു, പക്ഷെ പാർട്ടി ആവശ്യപ്പെട്ടില്ല - ശശി തരൂർ

text_fields
bookmark_border
sasi tharoor
cancel

കോഴിക്കോട്: കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിരുന്നെങ്കില്‍ നേമത്ത് മത്സരിക്കുമായിരുന്നുവെന്ന് തിരുവനന്തപുരം എം.പി ശശി തരൂര്‍. ഒരു ഓൺലൈൻ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് തരൂർ ഇക്കാര്യം വെളിപ്പെടുത്തിയത്. നേമം നിയമസഭ മണ്ഡലത്തില്‍ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടില്ല. പക്ഷേ, പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നെങ്കില്‍ ഞാന്‍ നോ പറയില്ലായിരുന്നുവെന്ന് തരൂർ പറഞ്ഞു.

ഐക്യരാഷ്ട്രസഭയിൽ നിന്ന് തിരിച്ചുവന്നപ്പോൾ ബി.ജെ.പി, സി.പി.എം. കോൺഗ്രസ് എന്നീ മൂന്നപാർട്ടിക്കാരും സമീപിച്ചിരുന്നു. ഏതു പാര്‍ട്ടിയില്‍ ചേരണമെന്ന ചോദ്യം വന്നപ്പോള്‍ ഞാന്‍ തിരഞ്ഞെടുത്തത് കോണ്‍ഗ്രസാണ്.

ബി.ജെ.പിയുടെ വര്‍ഗീയത, സി.പി.എമ്മിന്റെ 19-ാം നൂറ്റാണ്ടിലെ കാലഹരണപ്പെട്ട പ്രത്യയശാസ്ത്രം, പ്രാദേശിക പാര്‍ട്ടികളുടെ ഇടുങ്ങിയ ചിന്താഗതി ഇതൊക്കെ വെച്ചുനോക്കുമ്പോള്‍ ഇന്ത്യയെ മുന്നോട്ടുകൊണ്ടുപോവാന്‍ കഴിയുന്ന ഒരേയൊരു പാര്‍ട്ടി കോണ്‍ഗ്രസാണെന്നും തരൂർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sasi TharoorNemamassembly elections 2021
News Summary - would have contested in Nemam, but the party did not ask - Sasi Tharoor
Next Story