ജല സംരക്ഷണത്തിന് യുദ്ധകാലാടിസ്ഥാനത്തിൽ നടപടി വേണം–ഹൈകോടതി
text_fieldsകൊച്ചി: വരുംതലമുറ സമ്പൂർണ ജലക്ഷാമം അനുഭവിക്കാതിരിക്കാനും ജീവജലം സംരക്ഷിക്കാനും സർക്കാർ സമഗ്രപദ്ധതി തയാറാക്കി നടപ്പാക്കണമെന്ന് ഹൈകോടതി.
ഭൂഗർഭജല സംരക്ഷണത്തിന് യുദ്ധകാലാടിസ്ഥാനത്തിൽ നടപടിയെടുക്കണമെന്നും കേന്ദ്ര- സംസ്ഥാന സർക്കാറുകളോട് ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. തൃശൂർ കൈനൂരിലെ കൃഷിസ്ഥലത്ത് കുഴൽക്കിണർ കുഴിക്കാൻ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കരുവന്നൂർ സ്വദേശി ജയൻ നൽകിയ ഹരജി പരിഗണിക്കവെയാണ് ജലദിനത്തിൽതന്നെ കോടതി ഉത്തരവുണ്ടായത്.
ജലദിനത്തോടനുബന്ധിച്ച് മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച, ഭൂഗർഭ ജലത്തിെൻറ അളവ് കുറയുന്നതിെൻറ ദുരന്തങ്ങൾ വിവരിക്കുന്ന വാർത്തകൾ പരിഗണിച്ച് കോടതി സ്വമേധയാ കേെസടുത്തു. കേന്ദ്ര ഭൂഗർഭജല വകുപ്പ്, സംസ്ഥാന സാക്ഷരത മിഷൻ, കേന്ദ്ര ജലവിഭവ വികസന മാനേജ്മെൻറ്, സംസ്ഥാന ഭൂഗർഭജല വകുപ്പ് തുടങ്ങിയവക്ക് നോട്ടീസ് അയച്ചു.
മതിയായ അനുമതിയോടെ കുഴല്‍ക്കിണര്‍ നിർമിക്കുന്നതിനെ നാട്ടുകാര്‍ തടയുന്നതായി ചൂണ്ടിക്കാട്ടി പൊലീസ് സംരക്ഷണം തേടി നിരവധി ഹരജികള്‍ പരിഗണനക്കെത്തുന്നതായി കോടതി നിരീക്ഷിച്ചു.
ഭൂഗർഭ ജല സ്രോതസ്സ് ഇല്ലാതാകുമെന്ന കാരണത്താലാണ് പ്രദേശവാസികള്‍ കുഴല്‍ക്കിണറിനെ എതിര്‍ക്കുന്നത്. 2002ലെ കേരള ഗ്രൗണ്ട് വാട്ടർ (കൺട്രോൾ ആൻഡ് റെഗുലേഷൻ) നിയമപ്രകാരമാണ് കേരളത്തിലെ ഭൂഗർഭജല വിനിയോഗം നിയന്ത്രിക്കുന്നത്. 2007--16 ലെ ഭൂഗർഭജല വിനിയോഗം സംബന്ധിച്ച കേന്ദ്ര ജലവിഭവ വകുപ്പിെൻറ റിപ്പോർട്ടിെല ഉള്ളടക്കമാണ് മാധ്യമങ്ങൾ നൽകിയിരിക്കുന്നത്. ഇൗ റിപ്പോർട്ടുകൾപ്രകാരം സ്ഥിതി ഭയാനകമാണ്.
കേരളത്തിലെ ജലസംഭരണികളിലെ ജലനിരപ്പുൾപ്പെടെയുള്ള കാര്യങ്ങൾ സംബന്ധിച്ച റിേപ്പാർട്ടുകള്‍ കോടതി പരിശോധിച്ചു. കുഴൽക്കിണറിന് അനുമതി തേടുന്ന അപേക്ഷകളിൽ കാലതാമസമില്ലാതെ പരിഹാരം കാണണമെന്ന് പഞ്ചായത്തീരാജ് ആക്ടിലെ ഭേദഗതിയിൽ പറയുന്നുണ്ട്. വിഷയം സർക്കാർ ഗൗരവത്തിലെടുത്തിട്ടുണ്ടെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെങ്കിലും ഭൂഗർഭജല സംരക്ഷണത്തിന് സർക്കാറിന് വിശാല കാഴ്ചപ്പാടുണ്ടാകണം. കൂടുതൽ പഠനങ്ങളും ഉടനടിയുണ്ടാവണം.
ഒരാൾക്കുപോലും കുടിവെള്ളം നിഷേധിക്കപ്പെടുന്ന അവസ്ഥയുണ്ടാകരുതെന്നും കോടതി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.