ലോക സര്‍വകലാശാല ഹാന്‍ഡ്ബാള്‍; ഇന്ത്യയില്‍നിന്ന് 36 അംഗ സംഘം
text_fieldsസ്പെയിനിലെ ആന്റിക്വറയില് നടക്കുന്ന ലോക സര്‍വകലാശാല ഹാന്‍ഡ്ബാള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമുകളുടെ ജഴ്സി പ്രകാശനം എം.ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍
ഡോ. സി.ടി. അരവിന്ദകുമാര്‍ നിര്‍വഹിക്കുന്നു.
കോട്ടയം: സ്പെയിനിലെ ആന്റിക്വറയില് നടക്കുന്ന ലോക സര്‍വകലാശാല ഹാന്‍ഡ്ബാള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ പുരുഷ-വനിത ടീമുകള്‍ ജൂണ്‍ 21ന് പുറപ്പെടും. എം.ജി സർവകലാശാലയിലായിരുന്നു ടീമിന്റെ പരിശീലന ക്യാമ്പ്. അസോസിയേഷന് ഓഫ് ഇന്ത്യന്‍ യൂനിവേഴ്സിറ്റീസ് ചുമതലപ്പെടുത്തിയതിനെത്തുടര്ന്ന് മഹാത്മാഗാന്ധി സര്‍കലാശാലയുടെ നേതൃത്വത്തിലായിരുന്നു ടീം സെലക്ഷന്.
രാജ്യത്തെ നൂറോളം സര്‍വകലാശാലകളില്‍നിന്നുള്ള താരങ്ങള്‍ പങ്കെടുത്ത സെലക്ഷന് ട്രയല്‍സില്‍നിന്ന് 14 പേരെ വീതം ഇരു ടീമുകളിലേക്കും തെരഞ്ഞെടുത്തു. തുടർന്ന് എം.ജി കാമ്പസിൽ 20 ദിവസത്തെ പരിശീലനവും നടത്തി.
ജൂണ്‍ 24 മുതല്‍ 30 വരെ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ 36 അംഗ ഇന്ത്യന്‍ സംഘത്തെ നയിക്കുന്നത് മഹാത്മാഗാന്ധി സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് ഫിസിക്കല്‍ എജുക്കേഷന്‍ ആൻഡ് സ്പോര്‍ട്സ് ഡയറക്ടര്‍ ഡോ. ബിനു ജോര്‍ജ് വര്‍ഗീസാണ്. പഞ്ചാബി സര്‍വകലാശാലയിലെ ജസ്മീത് സിങ്ങും പഞ്ചാബിലെതന്നെ എല്‍.പി സര്‍വകലാശാലയിലെ ബിപിന്‍ പ്രീത് കൗറുമാണ് യഥാക്രമം പുരുഷ, വനിത ടീമുകളുടെ ക്യാപ്റ്റന്മാര്. പുരുഷ ടീമിന്റെ പരിശീലകൻ സി.എം. ആന്റണി മത്തായിയും വനിതകളുടേത് ജോര്‍ജ് വര്‍ഗീസുമാണ്.
മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ സംഘത്തിന് യാത്രയയപ്പ് നല്കി. വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍ ജഴ്സി പ്രകാശനം നിര്‍വഹിച്ചു. രജിസ്ട്രാര്‍ ഡോ. കെ. ജയചന്ദ്രന് കിറ്റ് കൈമാറി. ഡോ. ബിനു ജോര്‍ജ് വര്‍ഗീസ്, ടീം അംഗങ്ങള്‍ പരിശീലകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പുരുഷ ടീം: ജസ്മീത് സിങ്, മന്ദീപ് (ഇരുവരും പഞ്ചാബി സര്‍വകലാശാല, പട്യാല), നിര്‍മല്‍ സിറിയക് (വൈസ് ക്യാപ്റ്റന്‍), പി. റമീസ്, നന്ദു കൃഷ്ണ, ബിജോയ് ജോര്‍ജ് (നാലുപേരും എം.ജി), ടി. മുഹമ്മദ് ഫാരിസ്, എം. സവിധ്, ജീവന് ജോസ് ജോജി (കാലിക്കറ്റ്), ആര്.കെ. ഗോകുല കണ്ണ (ഭാരതീയാര്‍, കോയമ്പത്തൂര്‍), ഗുര്‍മീത് (എല്‍.പി സര്‍വകലാശാല, പഞ്ചാബ്), പി. ശരവണ പെരുമാള്‍ (പെരിയാര്‍ സര്‍വകലാശാല), ഹര്‍പീത് സിങ് രണ്‍ധാവ ( ആര്.ടി.എം സര്‍വകലാശാല, നാഗ്പുര്‍), പരംജിത് (കുരുക്ഷേത്ര, പഞ്ചാബ്).
വനിത ടീം: ബിപിന്‍ പ്രീത് കൗര്‍, മഞ്ജില്‍ (ഇരുവരും എല്‍.പി സര്‍വകലാശാല പഞ്ചാബ്), പരമേശ്വരി (വൈസ് ക്യാപ്റ്റന്‍), അമലോര്പവ പ്രിന്‍സിയ (ഇരുവരും പെരിയാര്‍ സര്‍വകലാശാല), എം.എസ്. അര്‍ച്ചന, അര്‍ച്ചന വേണു, അഞ്ജു സാബു, വി.ആര്. അനുപമ (എം.ജി സര്‍വകലാശാല), അന്നു (കുരുക്ഷേത്ര യൂനിവേഴ്സിറ്റി, പഞ്ചാബ്), ആഞ്ജലീന ജോണ്‍ (തിരുവള്ളുവര്‍ സര്‍വകലാശാല, വെള്ളൂര്‍), സന്ധ്യ, ഗരിമ (സി.ആര്.എസ് സര്‍വകലാശാല ജിന്‍ഡ്) റീനുക, ഇഷു (സി.ബി.എല്‍ സര്‍വകലാശാല ഭവാനി)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

