പെരിയാറിലുള്ളത് 28 കടുവകൾ
text_fieldsകുമളി: പെരിയാർ വന്യജീവി സേങ്കതത്തിൽ ലോക കടുവ ദിനാചരണം ശനിയാഴ്ച നടക്കും. ജൈവ വൈവിധ്യ വ്യവസ്ഥയിലെ പ്രധാനിയായ കടുവകളെ സംരക്ഷിക്കുന്നതിെൻറ പ്രാധാന്യം ഒാർമിപ്പിക്കുന്നതിനാണ് ജൂലൈ 29 ലോക കടുവ ദിനമായി ആചരിക്കുന്നത്. വൈവിധ്യങ്ങൾ നിറഞ്ഞ 925 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന പെരിയാർ കടുവ സംരക്ഷണ കേന്ദ്രത്തിൽ ഏറ്റവുമൊടുവിൽ നടന്ന കണക്കെടുപ്പ് പ്രകാരം 28 കടുവകളാണുള്ളത്.
വനത്തിനുള്ളിലെ കടുവകളുടെ സഞ്ചാരപഥങ്ങളിൽ കാമറകൾ രഹസ്യമായി സ്ഥാപിച്ചാണ് വർഷംതോറും കണക്കെടുപ്പ് നടത്തുന്നത്. കടുവകളുടെ കാൽപാടുകൾ, കാഷ്ഠം എന്നിങ്ങനെയുള്ള അടയാളങ്ങളും ഫോേട്ടാകളും വിശകലനം ചെയ്താണ് എണ്ണം തിട്ടപ്പെടുത്തുക.
ദിനാചരണത്തിെൻറ ഭാഗമായി തേക്കടിയിലും കുമളിയിലും നടക്കുന്ന പരിപാടികൾ ഇ.എസ്. ബിജിമോൾ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പെരിയാർ കടുവസേങ്കതം ഡെപ്യൂട്ടി ഡയറക്ടർ ശിൽപ വി. കുമാർ അധ്യക്ഷത വഹിക്കും. ത്രിതല പഞ്ചായത്ത് ഭാരവാഹികൾ, ഉന്നത വനപാലകർ, ഇ.ഡി.സി അംഗങ്ങൾ തുടങ്ങിയവർ പെങ്കടുക്കും.
ദിനാചരണത്തോടനുബന്ധിച്ച് പെരിയാർ കടുവസേങ്കതത്തിെൻറ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ‘കാടിനെ അറിയാൻ പെരിയാറിൽ ഒരുദിനം’ പരിപാടി എം.എൽ.എ ഫ്ലാഗ്ഒാഫ് ചെയ്യും. കാടിെൻറ സമീപവാസികളായ നാട്ടുകാരെ ഒരുദിവസം പൂർണമായി വനംവകുപ്പിെൻറ ചെലവിൽ കാട്ടിനുള്ളിൽ പരിചയപ്പെടുത്തുന്നതാണ് പരിപാടി. ഇതോടൊപ്പം അനാഥാലയങ്ങളിലെ അന്തേവാസികൾക്ക് പ്രത്യേക പരിപാടിയും തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
