ഇന്ന് ലോകമാതൃദിനം: കാനനമധ്യത്തില്‍ ശ്വാസംമാത്രം ശേഷിച്ച് ഒരു ആദിവാസി അമ്മ
text_fieldsപത്തനാപുരം: നാട്ടിൽ മാതൃദിനാഘോഷങ്ങൾ പൊടിപൊടിക്കുമ്പോള്‍ കാനനമധ്യത്തില്‍ ചി കിത്സകിട്ടാതെ ദുരിതക്കയത്തില്‍ ജീവിക്കുകയാണ് എഴുപത്തിയാറുകാരിയായ വിജയലക്ഷ് മിയെന്ന ആദിവാസി അമ്മ. അച്ചൻകോവിൽ ആവണിപ്പാറ മലപണ്ടാര വനവാസി കോളനിയിൽ ചികിത്സകി ട്ടാതെ വിജയലക്ഷ്മി കിടപ്പിലായിട്ട് മാസങ്ങളായി. ശരീരമാസകലം വ്രണങ്ങളുമായി പുഴുവരിച്ച നിലയിൽ ഒറ്റക്ക് കഴിയുകയാണിവര്‍.
വനാതിർത്തിയോട് ചേർന്ന കൂരയിൽ ഇരുട്ടുമുറിയിലാണ് വയോധിക ജീവനുവേണ്ടി കേഴുന്നത്. കോളനിയിലേക്ക് എത്തിപ്പെടണമെങ്കില്‍ അച്ചന്‍കോവിലാർ കടക്കണം. മറ്റ് വഴിയില്ലാത്തതിനാൽ ആശുപത്രിയിൽ കൊണ്ടുപോയി ചികിത്സ നൽകാനും കഴിയുന്നില്ല. ശരീരമാസകലം കുമിളകൾ പൊങ്ങി പൊട്ടിയുണ്ടായ വ്രണങ്ങളാണ്. ചികിത്സകളൊന്നും ഫലംകണ്ടില്ല. വ്രണങ്ങളിൽ ഈച്ചകൾ വന്നിരിക്കും. പ്രാണവേദനയിൽ അവർ നിലവിളിക്കുമ്പോൾ എന്തുചെയ്യണമെന്നറിയാതെ പകച്ചുനിൽക്കുകയാണ് കോളനി വാസികൾ.
ആദിവാസി ഡെവലപ്മെൻറ് കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ ഒരുതവണ ആശുപത്രിയില്‍ കൊണ്ടുപോയതാണ് ആകെ ലഭിച്ച ചികിത്സ. ആരോഗ്യവകുപ്പ് ജീവനക്കാർ കോളനിയിലെത്തിയിട്ട് നാേളറെ ആയെന്ന് സമീപവാസികള്‍ പറയുന്നു. പട്ടികവർഗ പ്രമോട്ടർ ഉണ്ടെങ്കിലും അവരും കോളനിയിൽ എത്താറില്ല. 60 കിലോമീറ്റർ വനത്തിലൂടെ സഞ്ചരിച്ച് കോന്നിയിൽനിന്നാണ് പട്ടികവർഗ പ്രമോട്ടർ എത്തേണ്ടത്. പട്ടികവർഗ വകുപ്പ് നൽകുന്ന ചികിത്സ സഹായവും ഇവർക്ക് ലഭിക്കുന്നില്ല. വിജയലക്ഷ്മിയുടെ മകൻ വനവിഭവങ്ങൾ ശേഖരിച്ച് കിട്ടുന്ന വരുമാനത്താലാണ് കുടുംബം കഴിയുന്നത്. ഭാര്യയോടൊപ്പം വനവിഭവങ്ങൾ ശേഖരിക്കാൻ വനത്തിൽ കയറിയാൽ ആഴ്ചകൾ കഴിഞ്ഞേ ഇയാൾ മടങ്ങിവരൂ. ഈ സമയം ഭക്ഷണവും വെള്ളവും ചികിത്സയും ലഭിക്കാതെ ദുരിതമനുഭവിക്കുകയാണ് ഇൗ അമ്മ.
അച്ചന്‍കോവിലാറിന് മറുവശത്തായതിനാല്‍ ആരുവാപ്പുലം പഞ്ചായത്തിലാണ് കോളനി. ഉള്‍ക്കാട്ടിലൂടെ കിലോമീറ്ററുകള്‍ സഞ്ചരിച്ചുവേണം പഞ്ചായത്തിലെത്താന്‍. ഇതിനാല്‍ തന്നെ തെരഞ്ഞെടുപ്പ് സമയത്തല്ലാതെ ആരും ഇവിടേക്ക് തിരിഞ്ഞ് നോക്കാറില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
