Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലോക കേരള സഭക്ക്​ നാളെ...

ലോക കേരള സഭക്ക്​ നാളെ തുടക്കം

text_fields
bookmark_border
World-Kerala-Sabha
cancel

തി​രു​വ​ന​ന്ത​പു​രം: ​േലാ​ക​ത്താ​കെ​യു​ള്ള പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ സ​മ​ഗ്ര​വി​വ​ര ശേ​ഖ​ര​ണ​ത്തി​നു​ള്ള പ​ദ്ധ​തി ​ജ​നു​വ​രി ഒ​ന്ന്​ മു​ത​ൽ മൂ​ന്ന്​ വ​രെ ന​ട​ക്കു​ന്ന ​ലോ​ക കേ​ര​ള സ​ഭ പ​രി​ഗ​ണി​ക്കും. ര​ണ്ടാം ​േലാ​ക കേ​ര​ള സ​ഭ​യു​ടെ പ്ര​ധാ​ന പ​രി​ഗ​ണ​നാ വി​ഷ​യ​ങ്ങ​ളി​ൽ സ​മ​ഗ്ര വി​വ​ര ശേ​ഖ​ര​ണം ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മ​ല​യാ​ളി പ്ര​വാ​സി​ക​ളു​ടെ എ​ണ്ണം ഉ​ൾ​പ്പെ​ടെ വി​വ​ര​ങ്ങ​ൾ സം​സ്​​ഥാ​ന സ​ർ​ക്കാ​റി​​െൻറ പ​ക്ക​ലി​ല്ല. കാ​ലാ​നു​സൃ​ത​മാ​യി ഇ​ത്​ പു​തു​ക്കു​ന്ന​തി​നും സം​വി​ധാ​ന​മി​ല്ല. പ്ര​വാ​സി​ക​ൾ​ക്കാ​യി ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ൾ ല​ക്ഷ്യ​ത്തി​ലെ​ത്തി​ക്കാ​ൻ സ​മ്പൂ​ർ​ണ വി​വ​ര ശേ​ഖ​ര​ണം ന​ട​ത്ത​ണ​മെ​ന്ന​ത്​​ വ​ർ​ഷ​ങ്ങ​ളാ​യു​ള്ള ആ​വ​ശ്യ​മാ​ണ്.

പ്ര​വാ​സി​ക​ളെ​ക്കൂ​ടി മു​ന്നി​ൽ ക​ണ്ടു​ള്ള ഭാ​വി​യാ​വ​ശ്യ​ത്തി​നു​ള്ള തൊ​ഴി​ൽ നൈ​പു​ണ്യ വി​ക​സ​ന​വും ​േലാ​ക കേ​ര​ള സ​ഭ​യു​ടെ പ​രി​ഗ​ണ​ന വി​ഷ​യ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​വി​ദ​ഗ്​​ധ പ്ര​വാ​സി​ക​ളു​ടെ സ്​​ഥാ​ന​ത്ത്​ ഭാ​വി​തൊ​ഴി​ൽ സാ​ധ്യ​ത​ക​ൾ തി​രി​ച്ച​റി​ഞ്ഞു​ള്ള തൊ​ഴി​ൽ നൈ​പു​ണ്യ വി​ക​സ​ന സാ​ധ്യ​ത​ക​ളാ​ണ്​ ച​ർ​ച്ച​ക്ക്​ വ​രു​ന്ന​ത്. ദു​ർ​ബ​ല പ്ര​വാ​സി​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ന്​ ക്ഷേ​മ​നി​ധി സാ​ധ്യ​ത സം​ബ​ന്ധി​ച്ചും ര​ണ്ടാം സ​ഭ ച​ർ​ച്ച ചെ​യ്യും. സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന​വ​ർ​ക്കും പ്ര​വാ​സ​ത്തി​ന്​ അ​വ​സ​ര​മൊ​രു​ക്ക​ൽ, പ്ര​വാ​സം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും സു​ര​ക്ഷി​ത പ്ര​വാ​സം സാ​ധ്യ​മാ​ക്ക​ലും, കേ​ര​ള പ്ര​വാ​സ പാ​ര​മ്പ​ര്യ​ത്തി​​െൻറ ഗു​ണ​ഫ​ല​ങ്ങ​ൾ അ​ട​യാ​ള​പ്പെ​ടു​ത്ത​ൽ, മ​ട​ങ്ങി​യെ​ത്തി​യ​വ​രു​ടെ പു​ന​ര​ധി​വാ​സ​വും ക്ഷേ​മ​വും ഉ​റ​പ്പാ​ക്ക​ൽ, പ്ര​വാ​സി​ക​ളെ ഒ​ന്ന​ട​ങ്കം സ​ർ​ക്കാ​റി​​െൻറ മു​ൻ​കൈ​യി​ൽ ജ​നാ​ധി​പ​ത്യ രീ​തി​യി​ൽ കേ​ര​ള​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ക, പ്ര​വാ​സി​ക​ളു​ടെ അ​റി​വും ക​ഴി​വും കേ​ര​ള വി​ക​സ​ന​ത്തി​ന്​ പൊ​തു​വി​ലും ന​വ​കേ​ര​ള സൃ​ഷ്​​ടി​ക്ക്​ വി​ശേ​ഷി​ച്ചും ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ൽ, മ​ല​യാ​ള ഭാ​ഷ, ക​ല, സാ​ഹി​ത്യം, സം​സ്​​കാ​രം തു​ട​ങ്ങി​യ​വ സം​ര​ക്ഷി​ക്ക​ലും പ​രി​ച​യ​പ്പെ​ടു​ത്ത​ലും പ്രോ​ത്സാ​ഹി​പ്പി​ക്ക​ലും ഇ​വ​യു​ടെ ഡി​ജി​റ്റ​ൽ വി​പ​ണ​ന​വും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ഇ​ത്ത​വ​ണ​ത്തെ ലോ​ക കേ​ര​ള സ​ഭ​യു​ടെ പ്ര​ധാ​ന പ​രി​ഗ​ണ​നാ വി​ഷ​യ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ലോ​ക കേ​ര​ള സ​ഭ സ്​​ഥി​രം സം​വി​ധാ​ന​മാ​ക്കു​ന്ന​തി​ന്​ നി​യ​മ​നി​ർ​മാ​ണം ന​ട​ത്തു​ന്ന​ത്​ സം​ബ​ന്ധി​ച്ച ച​ർ​ച്ച​യും ലോ​ക കേ​ര​ള സ​ഭ​യി​ൽ ന​ട​ക്കും. ഇ​തി​നു​ള്ള ക​ര​ട്​ ബി​ൽ ലോ​ക കേ​ര​ള സ​ഭ​യു​ടെ ര​ണ്ടാം സ​മ്മേ​ള​നം ച​ർ​ച്ച ചെ​യ്യും.

ജ​നു​വ​രി ഒ​ന്നി​ന്​ വൈ​കീ​ട്ട്​ അ​ഞ്ചി​ന്​ തി​രു​വ​ന​ന്ത​പു​രം നി​ശാ​ഗ​ന്ധി​യി​ൽ ഗ​വ​ർ​ണ​ർ ആ​രി​ഫ്​ മു​ഹ​മ്മ​ദ്​ ഖാ​ൻ ര​ണ്ടാം ​േലാ​ക കേ​ര​ള സ​ഭ ഉ​ദ്​​ഘാ​ട​നം ചെ​യ്യും. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സ്​​പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്​​ണ​ൻ, പ്ര​തി​പ​ക്ഷ നേ​താ​വ്​ ര​മേ​ശ്​ ചെ​ന്നി​ത്ത​ല, മ​ന്ത്രി​മാ​ർ, എം.​പി​മാ​ർ, എം.​എ​ൽ.​എ​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​െ​ങ്ക​ടു​ക്കും. ​ര​ണ്ടാം ദി​വ​സ​മാ​യ ജ​നു​വ​രി ര​ണ്ട്​ മു​ത​ൽ സ​മ്മേ​ള​നം നി​യ​മ​സ​ഭാ മ​ന്ദി​ര​ത്തി​ലാ​യി​രി​ക്കും. രാ​വി​ലെ 9.30ന്​ ​മു​ഖ്യ​മ​ന്ത്രി ഉ​ദ്​​ഘാ​ട​നം ചെ​യ്യും. എ​ട്ട്​ വി​ഷ​യ​മേ​ഖ​ലാ സ​മ്മേ​ള​ന​ങ്ങ​ൾ വി​വി​ധ ഹാ​ളു​ക​ളി​ൽ ന​ട​ക്കും. വൈ​കീ​ട്ട്​ അ​ഞ്ച​ര​ക്ക്​ ലോ​ക കേ​ര​ള സ​ഭ സ്​​ഥി​രം സം​വി​ധാ​ന​മാ​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച ക​ര​ട്​ ബി​ല്ലി​ൽ ച​ർ​ച്ച ന​ട​ക്കും. ജ​നു​വ​രി മൂ​ന്നി​ന്​ സ​മ്മേ​ള​നം അ​വ​സാ​നി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsWorld Kerala SabhaNRI meet
News Summary - World Kerala Sabha on Today -Kerala News
Next Story