Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാധ്യമം-മീഫ്രണ്ട് ലോക...

മാധ്യമം-മീഫ്രണ്ട് ലോക കപ്പ് പ്രവചന മത്സരം: ആദ്യ വിജയിക്ക് സമ്മാനം കൈമാറി

text_fields
bookmark_border
മാധ്യമം-മീഫ്രണ്ട് ലോക കപ്പ് പ്രവചന മത്സരം: ആദ്യ വിജയിക്ക് സമ്മാനം കൈമാറി
cancel
camera_alt

വിജയിക്ക് സമ്മാനം കൈമാറുന്നു 

കണ്ണൂർ: ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾക്കായി മാധ്യമവും മീഫ്രണ്ടും ചേർന്ന് സംഘടിപ്പിക്കുന്ന ഫിഫ ലോകകപ്പ് പ്രവചന മത്സരത്തിലെ ആദ്യ ഘട്ട വിജയിക്കുള്ള സമ്മാനം നിക്ഷാൻ ഇലക്ട്രോണിക്സ് എക്സിക്യൂട്ടീവ് ഡയറക്ടർ നിക്ഷാൻ അഹമ്മദിൽ നിന്നും സുഹൈൽ മഹമൂദ് ഏറ്റു വാങ്ങി. നിക്ഷാൻ ഇലക്ട്രോണിക്സിന്റെ കണ്ണൂർ ഷോറൂമിൽ നടന്ന ചടങ്ങിൽ ബിസിനസ് റിലേഷൻഷിപ്പ് മാനേജർ ഇ.വി. സയ്യിദ് ശമീം, കൺട്രി ഹെഡ് - ബിസിനസ് സൊല്യൂഷൻസ് കെ. ജുനൈസ്, മാർക്കറ്റിങ് മാനേജർ -കമ്യൂണിക്കേഷൻസ് കെ. സജീം, ടീകേസി അഡ്വർടൈസിങ് സി.ഇ.ഒ. റംസി ഹസൻ എന്നിവർ സംബന്ധിച്ചു.

ദിവസേന നടക്കുന്ന ലോകകപ്പ് മത്സരങ്ങളിൽ ഏത് ടീം വിജയിക്കുമെന്നും സ്കോർ എത്രയായിരിക്കുമെന്നും കൃത്യമായി പ്രവചിക്കുന്നവരിൽ നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ഭാഗ്യശാലിക്കാണ് സമ്മാനം ലഭിക്കുക. ഓരോ ദിവസത്തെയും മത്സരങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾ മാധ്യമത്തിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിൽ പ്രസിദ്ധീകരിക്കുന്നതായിരിക്കും. മത്സരങ്ങൾ ആരംഭിക്കുന്നതിന് കൃത്യം പത്ത് മിനിറ്റ് മുമ്പ് വരെ ആരാധകർക്ക് തങ്ങളുടെ പ്രവചനങ്ങൾ രേഖപ്പെടുത്താൻ അവസരമുണ്ട്. ഫുട്ബോൾ ആരാധകർക്ക് തങ്ങളുടെ പ്രവചന മികവ് തെളിയിക്കാനും ആകർഷകമായ സമ്മാനങ്ങൾ സ്വന്തമാക്കാനുമായി poll.madhyamam.com എന്ന ലിങ്ക് വഴി ഇപ്പോൾ തന്നെ ഈ മത്സരത്തിൽ പങ്കെടുക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamamprediction contestWorld Cup 2026
News Summary - Madhyamam Mefriend World Cup Prediction Contest: Prize handed over to the first winner
Next Story