ലോക തേനീച്ച ദിനാഘോഷം മെയ് 20ന്
text_fieldsതിരുവനന്തപുരം : കാർഷിക ഉത്പാദന വർധനവിനും ജൈവവൈവിധ്യം നിലനിർത്തുന്നതിനും തേനീച്ച ചെയ്യുന്ന സേവനങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുവാൻ വേണ്ടി ഐക്യരാഷ്ട്ര സംഘടന നിർദേശിച്ച മെയ് 20ന് ലോക തേനീച്ച ദിനാഘോഷം സംഘടിപ്പിക്കുന്നു. ഫെഡറേഷൻ ഓഫ് ഇന്റിജീനസ് എപ്പികൾച്ചറിസ്റ്റിന്റെ ആഭിമുഖ്യത്തിൽ നബാർഡ്, കാനറാ ബാങ്ക്, മാരിക്കോ എന്നിവരുടെ സഹകരണത്തോടെയാണ് തിരുവനന്തപുരം വൈ.എം.സി.എ ഹാളിൽ ദിനാഘോഷം സംഘടിപ്പിക്കുന്നത്.
കാർഷികോൽപാദന കമീഷണറും കാർഷിക സർവകലാശാല വൈസ് ചാൻസലറുമായ ഡോ. ബി അശോക് ഉദ്ഘാടനം ചെയ്യും. ചെറുതേനീച്ച കോളനി വിതരണവും നിർവഹിക്കും. കാർഷിക ഗവേഷണ കൗൺസിൽ മുൻ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ഡോ. ടി.പി രാജേന്ദ്രൻ ദിനാഘോഷ പ്രഭാഷണം നടത്തും.
തുടർന്നു നടക്കുന്ന ശില്പശാലയിൽ കാർഷിക സർവകലാശാല ഡീൻ ഡോ. റോയിസ്റ്റീഫൻ മോഡറേറ്റ് ചെയ്യും. തേനീച്ച കൃഷിയിൽ തെങ്ങ്-റബ്ബർ വൃക്ഷങ്ങളുടെ പ്രാധാന്യം- മുഖാമുഖം, തേനീച്ച വളർത്തൽ സാധ്യതകൾ, പ്രശ്നങ്ങൾ, പരിഹാര നിർദ്ദേശങ്ങൾ എന്നിവയെ അധികരിച്ചുള്ള കർഷകർ സാങ്കേതികവിദഗ്ധർ എന്നിവരുടെ സംവാദവും ഉണ്ടാകും.
കർഷകർ മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നതിന് 944658462, 6238613388 എന്നീ നമ്പറിൽ ബന്ധപ്പെടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

