Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരളത്തി​െൻറ...

കേരളത്തി​െൻറ പുനർനിർമാണം:​ 25000 കോടി വേണ്ടിവരുമെന്ന്​ ലോകബാങ്ക്​

text_fields
bookmark_border
കേരളത്തി​െൻറ പുനർനിർമാണം:​ 25000 കോടി വേണ്ടിവരുമെന്ന്​ ലോകബാങ്ക്​
cancel

തിരുവനന്തപുരം: പ്രളയം നാശം വിതച്ച കേരളത്തി​​​​െൻറ പുനർനിർമാണത്തിന്​ 25000 കോടി രൂപ വേണ്ടിവരുമെന്ന്​ ലോകബാങ്ക്-എ.ഡി.ബി സഖ്യത്തി​​​​െൻറ വിലയിരുത്തൽ. ​ഇതുമായി ബന്ധപ്പെട്ട്​ നടത്തിയ വിശദമായ പഠന റിപ്പോർട്ട് സംസ്ഥാന​ സർക്കാരിന്​ സമർപ്പിച്ചു. കഴിഞ്ഞ 12 ദിവസത്തോളമായി പ്രളയം ബാധിച്ച പത്തോളം ജില്ലകൾ സന്ധർശിച്ചാണ്​​ സംഘം റിപ്പോർട്ട്​ തയാറാക്കിയത്​.

സംസ്ഥാനത്തി​​​​െൻറ പുനർനിർമാണം സംബന്ധിച്ച്​ പുറത്തുവരുന്ന ആദ്യത്തെ പഠന റിപ്പോർട്ടാണ്​ ലോകബാങ്കി​േൻറത്​. ചീഫ്​ സെക്രട്ടറിക്കാണ്​ റിപ്പോർട്ട്​ നൽകിയത്​. ഇതേ റിപ്പോർട്ട്​ കേന്ദ്ര ധനമന്ത്രാലയത്തിനും സമർപ്പിക്കുമെന്ന്​ ലോകബാങ്ക്​-എ.ഡി.ബി സംഘം അറിയിച്ചു. ജില്ലകളിലെ കലക്​ടർമാരുമായും മറ്റ്​ വകുപ്പ്​ തലവൻമാരുമായും നടത്തിയ ചർച്ചകൾക്കും പഠനത്തിനും ശേഷമാണ്​ ​സംഘം റിപ്പോർട്ട്​ തയാറാക്കിയത്​.

തകർന്ന റോഡുകളുടെയും കുടിവെള്ള സംവിധാനങ്ങളുടെയും കാര്യക്ഷമമായ പുനർനിർമാണത്തിനാണ്​ കൂടുതൽ പ്രധാന്യം നൽകുകയെന്ന്​ സംഘം അറിയിച്ചിട്ടുണ്ട്​. ഏതെല്ലാം മേഖലകളിൽ എത്രത്തോളം സഹായം നൽകണമെന്ന കാര്യത്തിൽ തീരുമാനം എടുത്ത്​ നിർദേശം സമർപ്പിക്കേണ്ടത്​​ സർക്കാരാണ്​.

സംസ്ഥാനത്തി​​​​െൻറ പുനർനിർമാണത്തിന്​ 25000 കോടി വേണ്ടിവരുന്ന സാഹചര്യത്തിൽ, നിലവിലെ ഗുരുതരാവസ്ഥ കണക്കിലെടുത്തായിരിക്കും ലോകബാങ്കി​​​​െൻറ വായ്​പ ലഭിക്കുക. ഇത്രയും തുക ലഭിക്കണമെങ്കിൽ കേന്ദ്ര സർക്കാർ കേരളത്തി​​​​െൻറ വായ്​പയെടുപ്പ്​ പരിധി ഉയർത്തണം.

പൊതുവേ വായ്​പ നൽകാനുള്ള മാനദണ്ഡങ്ങളിലും സമയ പരിധികളിലും മാറ്റം വരുത്താനും ലോകബാങ്ക്​ തയാറായിട്ടുണ്ട്​. ഒരു വർഷം മുതൽ മൂന്ന്​ വർഷം വരെ ഉയർന്ന വായ്​പകൾ ലഭിക്കാൻ വേണമെന്നിരിക്കേ കേരളത്തി​​​​െൻറ അവസ്ഥ പരിഗിണിച്ച്​ ആറ്​ മാസത്തിനുള്ളിൽ വായ്​പ അനുവദിക്കാൻ നടപടിയെടുക്കുമെന്നും ലോകബാങ്ക്​ അധികൃതർ അറിയിച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscmdrfkerala floodmalayalam newsRain Havocworld bank report
News Summary - world bank idb team visits flood affected areas-kerala news
Next Story