ലോക അനിമേഷൻ മത്സരം: മലയാളികൾ അടങ്ങിയ ഐ.ഐ.ടി വിദ്യാർഥികൾ ഒന്നാമത്
text_fieldsലോക അനിമേഷൻ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഐ.ഐ.ടി വിദ്യാർഥികൾ
ലണ്ടൻ: രാജ്യാന്തര പ്രശസ്തമായ 24-അവർ അനിമേഷൻ ചലഞ്ച് മത്സരത്തിൽ ഒന്നാമതെത്തി മലയാളികളടങ്ങിയ ഐ.ഐ.ടി ഗുവാഹതി വിദ്യാർഥികൾ.
കോഴിക്കോട് സ്വദേശി അസീൽ പാഷ, പത്തനംതിട്ട അടൂരുകാരനായ എസ്. ബാലശങ്കർ, കൊൽക്കത്ത സ്വദേശി അരിൻ ബന്ദോപാധ്യായ, മഹാരാഷ്ട്ര പുണെ സ്വദേശി ആദിത്യ പവാർ എന്നിവരാണ് വിജയിച്ച ടീമിലെ അംഗങ്ങൾ. 35 രാജ്യങ്ങളിലെ 755 ടീമുകളിലായി 3220 വിദ്യാർഥികളാണ് മത്സരത്തിൽ മാറ്റുരച്ചത്. ഇന്ത്യയിൽനിന്ന് ആദ്യമായാണ് ഒരു ടീം ജയിക്കുന്നത്.
വാൾട്ട് ഡിസ്നി, പിക്സർ, നെറ്റ്ഫ്ലിക്സ്, വാർണർ, സോണി പിക്ചേഴ്സ് തുടങ്ങി ഈ രംഗത്തെ വമ്പന്മാരുടെ പിന്തുണയോടെ നടക്കുന്ന മത്സരത്തിന്റെ ജഡ്ജിമാരായെത്തുന്നത് കുങ് ഫു പാണ്ട, ടോയ് സ്റ്റോറി, ഫ്രോസൺ തുടങ്ങിയ നിർമിക്കുന്ന സ്റ്റുഡിയോകളിലെ പ്രഫഷനലുകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

