Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവൈറ്റ് ഗാര്‍ഡ്...

വൈറ്റ് ഗാര്‍ഡ് പ്രവര്‍ത്തനം പുനരാരംഭിക്കും -യൂത്ത് ലീഗ്

text_fields
bookmark_border
white-guard
cancel

മലപ്പുറം: യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് വളൻറിയര്‍മാര്‍ക്കെതിരെയും സംസ്ഥാന കോഓഡിനേറ്റര്‍ക്കെതിരെയും കേസെടുത്ത സംഭവങ്ങളിൽ വകുപ്പുതല അന്വേഷണം നടത്തി നടപടി സ്വീകരിക്കാമെന്ന്​ ഉറപ്പ്​ നൽകിയതിനെ തുടർന്ന്​ വൈറ്റ് ഗാര്‍ഡ് പ്രവര്‍ത്തനം പുനരാരംഭിക്കാൻ തീരുമാനിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി, ഡോ. എം.കെ. മുനീർ എന്നിവർ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി വിഷയം സംസാരിച്ചിരുന്നു.

ചെന്നിത്തല ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ്​ തീരുമാനം. സംസ്ഥാന സെക്രട്ടറിയും വൈറ്റ് ഗാര്‍ഡ് കോഒാഡിനേറ്ററുമായ വി.വി. മുഹമ്മദലിയോട് നാദാപുരം എസ്.ഐ അപമര്യാദയായി പെരുമാറിയ സംഭവം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി അന്വേഷിക്കും.

വൈറ്റ് ഗാര്‍ഡ് വളൻറിയര്‍മാരെ മര്‍ദിച്ച സംഭവത്തിലും അന്വേഷണം നടക്കും. മരുന്ന് ലഭിക്കാതെ ബുദ്ധിമുട്ടുന്നവര്‍ക്ക് ഇനി വൈറ്റ് ഗാർഡ്​ സേവനം ലഭ്യമാകുമെന്ന്​ പാണക്കാട്​ മുനവ്വറലി ശിഹാബ് തങ്ങള്‍, പി.കെ. ഫിറോസ് എന്നിവർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iumlyouth leaguewhite guard
News Summary - working of white guard will continue
Next Story