Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightറേഷൻ കടകളുടെ...

റേഷൻ കടകളുടെ പ്രവൃത്തിസമയം: നിലവിലെ ക്രമീകരണം 31 വരെ നീട്ടി

text_fields
bookmark_border
ration shops
cancel

പാ​ല​ക്കാ​ട്: റേ​ഷ​ൻ വി​ത​ര​ണ​രം​ഗ​ത്തെ സ​ർ​വ​ർ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് റേ​ഷ​ൻ വി​ത​ര​ണ​ത്തി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ ക്ര​മീ​ക​ര​ണം ഈ ​മാ​സം 31 വ​രെ നീ​ട്ടി. രാ​വി​ലെ എ​ട്ടു​മു​ത​ൽ ഉ​ച്ച​ക്ക് ഒ​ന്നു​വ​രെ​യും ഉ​ച്ച​ക്ക് ര​ണ്ടു​മു​ത​ൽ വൈ​കീ​ട്ട് ഏ​ഴ് വ​രെ​യു​മാ​ണ് റേ​ഷ​ൻ ക​ട​ക​ൾ ഇ​പ്പോ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. രാ​വി​ലെ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ട​ക​ൾ​ക്ക് ഉ​ച്ച​ക്കു​ശേ​ഷം അ​വ​ധി​യാ​ണ്. ഉ​ച്ച​ക്കു​ശേ​ഷം തു​റ​ക്കു​ന്ന ക​ട​ക​ൾ രാ​വി​ലെ അ​ട​ച്ചി​ടും.

മ​ല​പ്പു​റം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, കൊ​ല്ലം, ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ റേ​ഷ​ൻ ക​ട​ക​ൾ ഈ ​മാ​സം അ​ഞ്ച് മു​ത​ൽ 10വ​രെ​യും 19 മു​ത​ൽ 24 വ​രെ​യും രാ​വി​ലെ പ്ര​വ​ർ​ത്തി​ക്കും. 12 മു​ത​ൽ 17 വ​രെ​യും 26 മു​ത​ൽ 31 വ​രെ​യും ഈ ​ജി​ല്ല​ക​ളി​ലെ റേ​ഷ​ൻ ക​ട​ക​ൾ ഉ​ച്ച​ക്കു​ശേ​ഷ​മാ​യി​രി​ക്കും പ്ര​വ​ർ​ത്തി​ക്കു​ക. എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട്, തി​രു​വ​ന​ന്ത​പു​രം, ക​ണ്ണൂ​ർ, കോ​ട്ട​യം, കാ​സ​ർ​കോ​ട്, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലെ റേ​ഷ​ൻ ക​ട​ക​ൾ 12 മു​ത​ൽ 17 വ​രെ​യും 26 മു​ത​ൽ 31 വ​രെ​യും രാ​വി​ലെ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കും. അ​ഞ്ച് മു​ത​ൽ 10 വ​രെ​യും 19 മു​ത​ൽ 24 വ​രെ​യും ഈ ​ജി​ല്ല​ക​ളി​ലെ റേ​ഷ​ൻ​ക​ട​ക​ൾ ഉ​ച്ച​ക്കു​ശേ​ഷ​മാ​യി​രി​ക്കും പ്ര​വ​ർ​ത്തി​ക്കു​ക​യെ​ന്ന് പൊ​തു​വി​ത​ര​ണ വ​കു​പ്പ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ration shops
News Summary - Working hours of ration shops
Next Story