Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തനസമയം കുറച്ചേക്കും; സ്വാതന്ത്ര്യദിനത്തിനും ഓണത്തിനും അവധിക്കും സാധ്യത

text_fields
bookmark_border
സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തനസമയം കുറച്ചേക്കും; സ്വാതന്ത്ര്യദിനത്തിനും ഓണത്തിനും അവധിക്കും സാധ്യത
cancel

തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തനസമയം കുറക്കാനും സ്വാതന്ത്ര്യദിനം, തിരുവോണ ദിനങ്ങളിൽ അവധി നൽകാനും സാധ്യത. ബാർ ജീവനക്കാരുടെ കൃത്യമായ കണക്കെടുക്കാനും തീരുമാനിച്ചേക്കും. രാവിലെ പത്ത് മുതൽ രാത്രി പത്ത് വരെയെന്ന രീതിയിൽ ബാറുകളുടെ പ്രവർത്തനം വീണ്ടും മാറ്റിയേക്കും.

യു.ഡി.എഫ് സർക്കാറിന്‍റെ പുതിയ മദ്യനയത്തിൽ ഇക്കാര്യങ്ങളുണ്ടാകുമെന്നാണറിയുന്നത്. പൊതുജനങ്ങളുടേയും വിവിധ ട്രേഡ്യൂനിയനുകളുടെ ഉൾപ്പെടെ അഭിപ്രായം തേടിയാണ് എക്സൈസ് മന്ത്രി എം. ലിജുവിന്‍റെ നേതൃത്വത്തിൽ മദ്യനയ രൂപവത്കരണ നടപടികൾ പുരോഗമിക്കുന്നത്.

ഒക്ടോബർ ഒന്നോടെ ചർച്ചകൾ പൂർത്തിയാക്കി നയരൂപവത്കരണത്തിലേക്ക് കടക്കാനാണ് ഉദ്ദേശിക്കുന്നത്. മദ്യവിരുദ്ധ, സാമൂഹിക സംഘടനകൾ, സാമുദായിക പ്രതിനിധികൾ, ബാർ തൊഴിലാളി സംഘടന പ്രതിനിധികൾ എന്നിവരുമായുള്ള ചർച്ചകൾ പൂർത്തിയായിക്കഴിഞ്ഞു. ഇനി മുൻ എക്സൈസ് മന്ത്രിമാർ, ബാറുടമകൾ, വ്യവസായ മേഖലയിലുള്ളവർ ഉൾപ്പെടെയുള്ളവരുമായുള്ള ചർച്ചകളാണ് ശേഷിക്കുന്നത്.

അത് ബുധൻ, വ്യാഴം ദിവസങ്ങളിലായി പൂർത്തിയായേക്കും. കഴിഞ്ഞ സർക്കാറിന്‍റെ അവസാന കാലത്ത് ബാറുകളുടെ പ്രവർത്തനസമയം രാവിലെ 10 മുതൽ രാത്രി 12 വരെയായി ഏകീകരിക്കുകയായിരുന്നു. രാത്രി 12 വരെ പ്രവർത്തിക്കുന്നത് പത്താക്കി മാറ്റണമെന്നും രാവിലെ എത്ര മണിക്ക് വേണമെങ്കിലും തുറന്ന് പ്രവർത്തനമാകാമെന്നുമാണ് ബാർ തൊഴിലാളികളുടെ സംഘടനകൾ പറയുന്നത്. രാവിലെ 11 മുതൽ രാത്രി 11 വരെ മതിയെന്നാണ് സംഘടനകളുടെ നിർദേശം. .

ബാറുകളിൽ നിന്നും മദ്യം പാഴ്സലായി നൽകാനുള്ള അനുമതി നൽകണമെന്ന ആവശ്യം സർക്കാർ അംഗീകരിക്കരിക്കില്ലെന്നാണ് വിവരം. ബാറുകളിലെ എക്സൈസ് പരിശോധനക്കും കൃത്യമായ മാർഗനിർദ്ദേശങ്ങൾ നയത്തിലുണ്ടാകും. മദ്യശാലകൾ അനുവദിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി വേണമെന്ന് മുമ്പുണ്ടായിരുന്ന വ്യവസ്ഥ വീണ്ടും പുനഃസ്ഥാപിക്കാനുള്ള സാധ്യതയും ഉയരുകയാണ്. ഒക്ടോബറിൽ യു.ഡി.എഫ് സർക്കാറിന്‍റെ പുതിയ മദ്യനയം വരുമെന്നാണ് വകുപ്പ് വൃത്തങ്ങൾ നൽകുന്ന വിവരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - working hours of bar may be reduced
Next Story