കേരളാ കോൺഗ്രസ്(ബി) നേതാവ് കോൺഗ്രസിൽ ചേർന്നു
text_fieldsചെങ്ങന്നൂർ: കേരളാ കോണ്‍ഗ്രസ് (ബി) സംസ്ഥാന ജനറല്‍ സെക്രട്ടറിയും ആര്.ബാലകൃഷ്ണപിള്ളയുടെ സഹോദരീ പുത്രനുമായ ശരണ്‍ യാ മനോജിെൻറ നേതൃത്വത്തിലുള്ള നൂറുകണക്കിന് പാർട്ടി പ്രവർത്തകരും ഭാരവാഹികളും കൊടിക്കുന്നിൽ സുരേഷ് എം.പിയു ടെ തെരഞ്ഞെടുപ്പ് കൺവൻഷനിൽ എത്തി.
കൊട്ടാരക്കര നിയോജക മണ്ഡലം മാവേലിക്കരയുടെ പരിധിയിൽ ഉൾപ്പെട്ടതാണ്. പ്രതി പക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസംഗത്തിൽ മനോജിന്റെ കാര്യം പരാമർശിച്ചിരുന്നു. അതിനു മുമ്പ് അധ്യക്ഷനായ എം. മുരളിയും ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. രമേശ് ചെന്നിത്തല ഷാള്‍ അണിയിച്ച് മനോജിനെ സ്വീകരിച്ചു.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായി സി.എഫ്.തോമസ് എം.എല്‍.എ (ചെയര്മാന്), മുന്‍ എം.എല്‍.എ എം. മുരളി (വര്‍ക്കിങ് ചെയര്മാന്), അഡ്വ.കോശി എം.കോശി (ജനറല്‍ കണ്‍വീനര്‍), അഡ്വ. കെ.പി ശ്രീകുമാര്‍ (ചീഫ് ഇലക്ഷന് ഏജൻറ്) എന്നിവരടങ്ങുന്ന 1001 അംഗ കമ്മിറ്റിയും രൂപീകരിച്ചു.
