Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാസർകോട്ട് കൂറ്റൻ ടഗ് ബോട്ട് കരക്കടിഞ്ഞു; തൊഴിലാളികളെ രക്ഷപ്പെടുത്തി

text_fields
bookmark_border
കാസർകോട്ട് കൂറ്റൻ ടഗ് ബോട്ട് കരക്കടിഞ്ഞു; തൊഴിലാളികളെ രക്ഷപ്പെടുത്തി
cancel

കാസർകോട്: മഞ്ചേശ്വരം തീരത്തുനിന്ന് എട്ടു നോട്ടിക്കൽ അകലെ കഴിഞ്ഞദിവസം കടലിൽ കുടുങ്ങിയനിലയിൽ കണ്ടെത്തിയ കൂറ്റൻ ടഗ് ബോട്ട് മൈൽ മൊഗ്രാൽ പുത്തൂരിനും സി.പി.സി.ആർ.ഐക്കുമിടയിൽ അഴിമുഖത്ത് കരക്കടിഞ്ഞു. എട്ടു ജീവനക്കാരെ രക്ഷപ്പെടുത്തി.

കൊല്ലത്തുനിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന എസ്സാർ കമ്പനിയുടെ ബോട്ടാണ് സാങ്കേതികത്തകരാറുമൂലം കഴിഞ്ഞദിവസം കടലിൽ കുടുങ്ങിയിരുന്നത്. മഞ്ചേശ്വരത്ത് ഇത് ഒഴുകി നടക്കുന്നതായി കണ്ട മത്സ്യത്തൊഴിലാളികളാണ് തീരദേശ പൊലീസിനെ വിവരമറിയിച്ചത്. ഫിഷറീസ് വകുപ്പും തീരദേശ പൊലീസും ചേർന്ന് പരിശോധന നടത്തി മലയാളി ക്യാപ്റ്റനടക്കം രണ്ടുപേരെ മഞ്ചേശ്വരം തുറമുഖത്തെത്തിക്കുകയായിരുന്നു.

തീരദേശവാസികളും മത്സ്യത്തൊഴിലാളികളുമാണ് ബോട്ടിനകത്തുണ്ടായിരുന്ന ജീവനക്കാരെ രക്ഷപ്പെടുത്തിയത്. ജനറേറ്റർ തകരാറിനെ തുടർന്ന് സ്റ്റിയറിങ് പ്രവർത്തനം നിലച്ചതാണ് ബോട്ട് കുടുങ്ങാൻ കാരണമെന്ന് പറയുന്നു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - workers rescued from huge tug boat in Kasaragod
Next Story