Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅ​ടി​മാ​ലിയിൽ...

അ​ടി​മാ​ലിയിൽ മ​ണ്ണി​ടി​ഞ്ഞ്​ തൊ​ഴി​ലാ​ളി​ക​ള്‍ മരിച്ച സംഭവം: റിസോർട്ട് ഉടമകൾക്കെതിരെ കേസ്; അനധികൃത നി​ര്‍മാ​ണമെന്ന് അധികൃതർ

text_fields
bookmark_border
Admimali Landslide Death
cancel
camera_alt

1. അടിമാലിയിൽ മണ്ണിടിഞ്ഞ് അപകടമുണ്ടായ സ്ഥലം 2. മരിച്ച രാജീവ്, ബെന്നി

Listen to this Article

അ​ടി​മാ​ലി: ഇടുക്കി ചിത്തിരപ്പുറത്ത് അനധികൃത നി​ര്‍മാ​ണ​ത്തി​നി​ടെ മ​ണ്ണി​ടി​ഞ്ഞ്​ ര​ണ്ട് തൊ​ഴി​ലാ​ളി​ക​ള്‍ മരിച്ച സംഭവത്തിൽ റിസോർട്ട് ഉടമകൾക്കെതിരെ കേസ്. ഉടമയായ ഷെറിൻ അനില ജോസഫും ഭർത്താവ് സെബി സി. ജോസഫും ആണ് കേസിലെ പ്രതികൾ. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.

ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് 3.30നാ​ണ് അനധികൃത റി​സോ​ര്‍ട്ടി​ന്റെ സം​ര​ക്ഷ​ണ​ഭി​ത്തി നി​ര്‍മാ​ണ​ത്തി​നി​ടെ മ​ണ്ണി​ടി​ഞ്ഞ് അപകടമുണ്ടായത്. സംഭവത്തിൽ​ തൊ​ഴി​ലാ​ളി​ക​ളായ ബൈ​സ​ണ്‍വാ​ലി ഈ​ന്തും​തോ​ട്ട​ത്തി​ല്‍ ബെ​ന്നി (49), ആ​ന​ച്ചാ​ല്‍ കു​ഴി​ക്കാ​ട്ടു​മ​റ്റം രാ​ജീ​വ് (ക​ണ്ണ​ന്‍ -40) എ​ന്നി​വ​രാണ് മ​രി​ച്ച​ത്.

ആ​ന​ച്ചാ​ൽ കെ.​എ​സ്.​ഇ.​ബി ഓ​ഫി​സി​ന് സ​മീ​പ​മു​ള്ള സ്വ​കാ​ര്യ റി​സോ​ര്‍ട്ടി​ന്റെ സം​ര​ക്ഷ​ണ​ഭി​ത്തി നി​ര്‍മി​ക്കാ​ൻ മ​ണ്ണ് മാ​റ്റു​ന്ന​തി​നി​ട​യി​ല്‍ തൊ​ഴി​ലാ​ളി​ക​ളു​ടെ മു​ക​ളി​ലേ​ക്ക് മ​ണ്ണ് വീ​ഴു​ക​യാ​യി​രു​ന്നു. 20 മീ​റ്റ​റി​ലേ​റെ ഉ​യ​ര​ത്തി​ൽ നി​ന്നാ​ണ് മ​ണ്ണ് വീ​ണ​ത്.

ക​ന​ത്ത മ​ഴ​യാ​ണ് മ​ണ്ണ് ഇ​ടി​യാ​ൻ കാ​ര​ണമായത്. അ​ടി​മാ​ലി, മൂ​ന്നാ​ര്‍ അ​ഗ്നി​ര​ക്ഷാ​സേ​ന യൂ​നി​റ്റു​ക​ളും പൊ​ലീ​സും എ​ത്തി ജെ.​സി.​ബി ഉ​പ​യോ​ഗി​ച്ച് ഒ​രു​ മ​ണി​ക്കൂ​റോ​ളം പ​രി​ശ്ര​മി​ച്ചാ​ണ് തൊ​ഴി​ലാ​ളി​ക​ളെ പു​റ​ത്തെ​ടു​ത്ത​ത്. പു​റ​ത്തെ​ടു​ക്കും​ മു​മ്പ്​ ത​ന്നെ ഇ​രു​വ​രും മ​രി​ച്ചി​രു​ന്നു.

അപകടമുണ്ടായ സ്ഥലം ഓറഞ്ച് സോണിൽപ്പെട്ട പള്ളിവാസൽ വില്ലേജിൽ ഉൾപ്പെടുന്നതാണ്. ചി​ത്തി​ര​പു​രം ത​ട്ടാ​ത്തി​മു​ക്കി​ന് സ​മീ​പം പ്ര​വ​ര്‍ത്തി​ക്കു​ന്ന റി​സോ​ര്‍ട്ടി​ന്റെ പി​ന്‍ഭാ​ഗ​ത്തു​ള്ള മ​ണ്‍ഭാ​ഗം മാ​റ്റി ന​ട​ത്തി​യ നി​ര്‍മാ​ണ​മാ​ണ് ദു​ര​ന്ത​ത്തി​ന് കാ​ര​ണ​മാ​യ​ത്.

റി​സോ​ര്‍ട്ട് നി​ര്‍മി​ച്ച​പ്പോ​ള്‍ അ​ന​ധി​കൃ​ത​മെ​ന്ന് ക​ണ്ട് റ​വ​ന്യൂ വ​കു​പ്പ് സ്റ്റോ​പ് മെ​മ്മോ ന​ല്‍കി​യി​രു​ന്നു. പ​ള്ളി​വാ​സ​ല്‍ പ​ഞ്ചാ​യ​ത്തും നി​രോ​ധ​ന ഉ​ത്ത​ര​വ് ന​ല്‍കി​യി​രു​ന്നു. എ​ന്നാ​ല്‍, സ്‌​റ്റോ​പ് മെ​മ്മോ​ക​ള്‍ അ​വ​ഗ​ണി​ച്ചാ​ണ് റി​സോ​ര്‍ട്ട് നി​ര്‍മാ​ണം ന​ട​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Landslideadimaliworkerslatest news
News Summary - Workers killed in landslide in Adimali: Case filed against resort owners
Next Story