കടുവയുടെ മുന്നിലകപ്പെട്ട തൊഴിലാളി ഓടിരക്ഷപ്പെട്ടു
text_fieldsകരുവാരകുണ്ട്: കൂടുതൽ സംവിധാനങ്ങളൊരുക്കി വനംവകുപ്പ് തിരച്ചിൽ സജീവമാക്കുമ്പോഴും ജനവാസകേന്ദ്രങ്ങളിലിറങ്ങി കടുവ. ശനിയാഴ്ച ഉച്ചക്ക് കുണ്ടോടയിലാണ് കടുവയെത്തിയത്.
ആലിലോ എസ്റ്റേറ്റിലെ തൊഴിലാളി തരിശിലെ തച്ചമ്പറ്റ മുഹമ്മദ് കടുവയെ കൺമുന്നിൽ കണ്ടു. ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ ഏതാനും മീറ്റർ അകലെയുള്ള കൊക്കോയും തെങ്ങും നിറഞ്ഞ തോട്ടത്തിലെ തോടിനു സമീപം കടുവ നിൽക്കുന്നതാണ് മുഹമ്മദ് കണ്ടത്.
ഭയന്ന ഇദ്ദേഹം തിരിഞ്ഞോടി എസ്റ്റേറ്റിലെ ആൾത്താമസമില്ലാത്ത വീട്ടിൽ കയറി. പിന്നീട് സുഹൃത്തിനെ ഫോണിൽ വിളിച്ച് വാഹനം വരുത്തിയാണ് തോട്ടത്തിൽനിന്ന് പോയത്.
എസ്റ്റേറ്റ് സൂപ്രണ്ട് വഴി വനം വകുപ്പിന് വിവരം നൽകി. ദ്രുതകർമസേനയും ജീവനക്കാരും എസ്റ്റേറ്റിൽ തിരച്ചിൽ നടത്തി. കാൽപാടുകൾ പരിശോധിച്ച് കടുവതന്നെയെന്ന് ഉറപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

