മുറ്റം വൃത്തിയാക്കുന്നതിനിടെ പ്രഷർപമ്പിൽ നിന്ന് ഷോക്കേറ്റ് തൊഴിലാളി മരിച്ചു
text_fieldsകൊടുവള്ളി (കോഴിക്കോട്): വീട്ടുമുറ്റം വൃത്തിയാക്കുന്നതിനിടെ പ്രഷർ പമ്പിൽനിന്ന് ഷോക്കേറ്റ് തൊഴിലാളി മരിച്ചു. വാവാട് മാട്ടാംപൊയിൽ എം.പി. രവീന്ദ്രൻ (58) ആണ് മരിച്ചത്.
വാവാട് പനമ്പൊടിച്ചാലിൽ ജോലിക്ക് പോയ വീട്ടിൽ ജോലിക്കിടെ വൈകുന്നേരം 5.30 ഓടെയായിരുന്നു അപകടം. ഉടൻ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പിതാവ്: പരേതനായ വേലായുധൻ. മാതാവ്: മാളു. ഭാര്യ: ഷീല കൊളായിത്താഴം (മെഡിക്കൽ കോളജ് കോഴിക്കോട്). മക്കൾ: അഖിൽ (മിൽമ പെരിങ്ങൊളം), നിഖിൽ (വിദ്യാർഥി ഐ.എച്ച്.ആർ.ഡി താമരശ്ശേരി). സഹോദരി: രജിനി (ദേവസ്വം വകുപ്പ് കോഴിക്കോട്). സംസ്കാരം ഇന്ന് ഉച്ചക്കുശേഷം വീട്ടുവളപ്പിൽ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

