Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊല്ലത്ത് നിർമാണ ജോലിക്കിടെ മണ്ണിടിഞ്ഞു വീണ് തൊഴിലാളി മരിച്ചു

text_fields
bookmark_border
kollam accident
cancel

കൊല്ലം: കണ്ണനല്ലൂർ മൈതാനത്തിന് സമീപം മണ്ണിടിഞ്ഞു വീണ് തൊഴിലാളി മരിച്ചു. ജോലിക്കിടെയാണ് അപകടം. കണ്ണനല്ലൂർ ചേരിക്കോണം പ്രീത മന്ദരത്തിൽ പ്രദീപ് (38) ആണ്​ മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഇതരസംസ്ഥാന തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാൾ കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

രാവിലെ 11ഓടെയായിരുന്നു അപകടം. സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ജോലി ചെയ്യുന്നതിനിടെയാണ് മണ്ണിടിഞ്ഞു വീണത്. അഞ്ചു പേർ അപ്പോൾ അവിടെ ജോലി ചെയ്തിരുന്നു. ഇതിൽ മൂന്ന് പേർ ആദ്യം തന്നെ സ്വയം പുറത്തിറങ്ങി. രണ്ട് പേർ മണ്ണിനടിയിൽ കുടുങ്ങി. ഇവരെ ജെ.സി.ബി ഉപയോഗിച്ച് മണ്ണു മാറ്റി പുറത്തെടുക്കുകയായിരുന്നു. പ്രദീപ് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Worker dies in landslide during construction work in Kollam
Next Story