Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാർബിൾ ദേഹത്ത് വീണ്...

മാർബിൾ ദേഹത്ത് വീണ് തൊഴിലാളി മരിച്ചു

text_fields
bookmark_border
മാർബിൾ ദേഹത്ത് വീണ് തൊഴിലാളി മരിച്ചു
cancel

കൊയിലാണ്ടി: ലോറിയിൽനിന്ന് മാർബിൾ ഇറക്കുന്നതിനിടെ മാർബിൾ ഫലകങ്ങൾ ദേഹത്തേക്ക് വീണ് തൊഴിലാളി അതിദാരുണമായി മരിച്ചു. വാകയാട് സ്വദേശി ഷിബി (42) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മന്നങ്കാവ് സ്വദേശി ഷെറിൻ ലാലിന് (34) ഗുരുതരമായി പരിക്കേറ്റു.

ഞായറാഴ്ച രാത്രി പതിനൊന്നരയോടെ കൊയിലാണ്ടി വെങ്ങളം കാട്ടിലപ്പീടികയിലാണ് അപകടം. പ്രദേശത്ത് പുതുതായി നിർമിക്കുന്ന വീട്ടിലേക്ക് ലോറിയിൽ കൊണ്ടുവന്ന മാർബിൾ ഇറക്കുന്നതിനിടെ അപ്രതീക്ഷിതമായി ഫലകങ്ങൾ ഇരുവരുടെയും ദേഹത്തേക്ക് മറിഞ്ഞുവീഴുകയായിരുന്നു.

ഉടൻ തന്നെ നാട്ടുകാരും സമീപത്തുണ്ടായിരുന്നവരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഷിബിയുടെ ജീവൻ രക്ഷിക്കാനായില്ല. ഗുരുതര പരിക്കേറ്റ ഷെറിൻ ലാലിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷിബിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:marble accidentKerala NewsObituary
News Summary - Worker dies after marble slab falls
Next Story