Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right23 വർഷമായി...

23 വർഷമായി ആർ.എസ്.എസുമായി ചേർന്നു പ്രവർത്തിക്കുന്നു -ജേക്കബ്​ തോമസ്​

text_fields
bookmark_border
jacob-thomas
cancel

തിരുവനന്തപുരം: ആർ.എസ്​.എസുമായി 23 വർഷമായി ചേർന്നു പ്രവർത്തിക്കുന്നതായി മുൻ വിജിലൻസ് ഡയറക്‌ടർ ജേക്കബ് തോമസ്. ലേ ാകത്തെ ഏറ്റവും വലിയ സന്നദ്ധ സംഘടനയാണ്​ ആർ.എസ്​.എസ്​ എന്നും കേരളത്തിലെ പലർക്കും അതിനോട്​ തൊട്ടുകൂടായ്​മയാണെ ന്നും 24ന്യൂസ്​ ചാനലിന്​ നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

‘1996ൽ ഡൽഹിയിൽ വെച്ചാണ്​ ആർ.എസ്.എസുമായുള്ള ബന്ധം തുടങ്ങിയത്. ആർ.എസ്.എസ് രാഷ്​ട്രീയ പാർട്ടിയല്ല, സന്നദ്ധ സംഘടനയാണ്. ആ പേര്​ കേൾക്കു​േമ്പാഴേ കേരളത്തിലെ ചിലർക്ക്​ തൊട്ടുകൂടായ്​മയാണ്​. അത്​ പരിഹരിക്കാനായി ശ്രമിക്കും’ -ജേക്കബ്​ തോമസ്​ പറഞ്ഞു.

താൻ സ്ഥാനമാനങ്ങൾ ആഗ്രഹിക്കുന്ന ആളല്ലെന്നും അങ്ങനെയായിരുന്നെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്തുനിൽക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ‘പിണറായിയുമായി അടുത്തു നിന്നാൽ സ്ഥാനമാനങ്ങൾ കിട്ടുമെന്നതി​​െൻറ നിരവധി ഉദാഹരണങ്ങൾ ഇവിടെയുണ്ട്. അത്തരത്തിൽ നിരവധി ഉദ്യോഗസ്ഥരെ എനിക്ക് അറിയാം. എന്നാൽ, ഞാനും പിണറായിയുമായി തെറ്റിയിട്ടില്ല. അദ്ദേഹവുമായി നല്ല ബന്ധമാണുള്ളത്​’ -ജേക്കബ് തോമസ് വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rssjacob thomasindia news
News Summary - Worked together with RSS- Jacob Thomas - India news
Next Story