കണ്ണിൽ കരടല്ല; പുറത്തെടുത്തത് മരക്കഷ്ണം
text_fieldsകോഴിക്കോട്: മൂന്ന് മാസം നീണ്ട മാറാത്ത വേദനക്കൊടുവിൽ രോഗിയുടെ കണ്ണിൽ നിന്ന് ശസ്ത്രക്രിയ ചെയ്തെടുത് തത് മൂന്നര സെൻറി മീറ്റർ നീളമുള്ള മരത്തിെൻറ കഷ്ണം. വയനാട് പുൽപ്പള്ളി സ്വദേശിയായ 67 കാരെൻറ വലത് കണ്ണിൽ നി ന്നാണ് കോഴിക്കോട് കോംട്രസ്റ്റ് കണ്ണാശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ മരക്കഷ്ണം നീക്കം ചെയ്തത്. < /p>
കഴിഞ്ഞ ഡിസംബർ അഞ്ചിനാണ് വഴിനടക്കവെ അബദ്ധത്തിൽ നിലത്തുള്ള മരച്ചില്ലയിലേക്ക് ഇദ്ദേഹം മുഖംകുത്തി വീണത്. വീഴ്ചയിൽ കൺതടത്തിെൻറ താഴെ ചെറിയൊരു മുറിവ് മാത്രമാണ് ശ്രദ്ധയിൽപ്പെട്ടത്. രണ്ട് ദിവസംകൊണ്ട് മുറിവുണങ്ങിയെങ്കിലും കണ്ണിൽ അസഹ്യമായ വേദനയും വീക്കവും മാറാത്തതിനെ തുടർന്ന് ഒന്നിലധികം നേത്രരോഗ വിദഗ്ധരെ സമീപിച്ചെങ്കിലും അവർക്ക് കണ്ണിനകത്ത് എന്തെങ്കിലും ഉള്ളതായി കണ്ടെത്താനായില്ല.
മരുന്നുകൾ കഴിച്ചിട്ടും കണ്ണിലെ പഴുപ്പ് കുറയാതായയോടെ അർബുദമാണെന്ന സംശയത്തിൽ ബയോപ്സി പരിശോധനക്ക് നിർദ്ദേശിക്കുകയും ചെയ്തു.
ഇതിനിടയിലാണ് കൂടുതൽ പരിശോധനക്കായി ഇയാൾ കോംട്രസ്റ്റ് കണ്ണാശുപത്രിയിൽ എത്തുന്നത്. ആശുപത്രിയിലെ പ്രഥമ പരിശോധനയിൽ തന്നെ ഡോക്ടർമാർ കണ്ണിനകത്ത് എന്തോ കാര്യമായ വസ്തു ഉള്ളതായി മനസ്സിലാക്കി. തുടർന്നാണ് ബുധനാഴ്ച ചീഫ് സർജൻ ഡോ. ലൈലാ മോഹൻ അനസ്തെറ്റിസ്റ്റ് ഡോ. ദ്വിദീപ് ചന്ദ്രൻ എന്നിവർ ചേർന്ന് ഒരു മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ മരക്കഷ്ണം പുറത്തെടുത്തത്. എന്നാൽ രോഗിയുടെ കാഴ്ചക്ക് തകരാറുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
