പ്രായാധിക്യത്തിൽ ശിരസ്സ് കാൽമുട്ടിനൊപ്പം; എന്നിട്ടും നിവർന്നുനിന്ന് റോസമ്മ
text_fieldsകുട്ടനാട്:11 വർഷം മുമ്പ് ഭർത്താവ് തനിച്ചാക്കി യാത്ര പറഞ്ഞെങ്കിലും റോസമ്മയിലെ കുട്ട നാട്ടുകാരി തളർന്നില്ല. വിതയും കീടനാശിനി പ്രയോഗവുമൊഴികെ പണിയെല്ലാം തനിയെ ചെയ്തു പ ാടത്ത് കൃഷിയിറക്കി. കുറച്ച് നാളായി ശരീരം തീരെ അനുവദിക്കാതെയായിട്ടും വിട്ടുകൊടു ക്കാനൊരുക്കമില്ല ഇൗ 90 കാരി. എന്നും പാടവരമ്പത്തുനിന്ന് കൃഷി നോക്കിക്കാണും. കൊച്ചു മകൻ ഷിജോ സഹായത്തിനുണ്ട്.
ചമ്പക്കുളം കണ്ടങ്കരി കൊച്ചുപറമ്പിൽ പരേതനായ തോമസിെൻറ ഭാര്യ റോസമ്മ എല്ലാ പ്രതിബന്ധവും അതിജീവിച്ച് ജീവിതയാത്ര തുടരുകയാണ്. ഒപ്പം താമസിക്കാൻ മകൾ എത്ര നിർബന്ധിച്ചിട്ടും ഒരുക്കമല്ല. ശരീരം ബലഹീനമായെങ്കിലും മനസ്സിെൻറ കരുത്ത് ചോർന്നില്ല. പ്രകൃതിയുടെയും വിധിയുടെയും മുന്നിൽ കുനിയാത്ത ആ ശിരസ്സ് പ്രായാധിക്യത്തിൽ കാൽമുട്ടിനൊപ്പെമത്തി നിൽക്കുന്നു. ആറു വർഷം മുമ്പ് പ്രളയകാലത്തുണ്ടായ വീഴ്ചയാണ് നിവർന്നു നടക്കാനാകാത്തതിന് കാരണം. അതിന് തൊട്ടുമുമ്പുണ്ടായ പ്രളയത്തിൽ തടിവീണ് കാലിന് പരിക്കേറ്റിരുന്നു.
മഹാപ്രളയത്തെപ്പറ്റി ചോദിച്ചപ്പോൾ കാര്യമായി ഒന്നും സംഭവിച്ചിട്ടില്ലാത്ത മുഖഭാവം. ഞാനിത് എത്ര കണ്ടുവെന്ന ഭാവത്തിൽ വീട് വിട്ടിറങ്ങാൻ മടികാണിച്ച് ഒടുവിൽ കൊച്ചുവഞ്ചിയിൽ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് പോകവെ രക്ഷാപ്രവർത്തനത്തിന് ഹെലികോപ്ടറിൽ റോന്തു ചുറ്റിയിരുന്ന നാവികസേനാംഗങ്ങൾ ഓളപ്പരപ്പിൽ ആടിയുലയുന്ന വള്ളം കണ്ടു. കരയിലടുത്ത വള്ളത്തിൽനിന്ന് എയർലിഫ്റ്റ്. അവിസ്മരണീയമായിരുന്നു ഹെലികോപ്ടർ യാത്ര. കൊച്ചിയിലെ നാവികസേന ആസ്ഥാനത്ത് ഒരാഴ്ച താമസം. എല്ലാം ശരിയായിയെന്ന് കരുതി തിരിച്ചു മടങ്ങിയപ്പോൾ കുട്ടനാട്ടിലേക്കുള്ള റോഡിൽനിന്ന് വെള്ളമിറങ്ങിയിട്ടില്ല. പിന്നെ ആലപ്പുഴയിലെ ധ്യാനകേന്ദ്രത്തിൽ രണ്ടാഴ്ച.
കണ്ടങ്കരിയിലെ കൊച്ചുവീടാകെ നശിച്ചിരുന്നു. ഏക മകൾ അമ്മിണിയെ കണ്ടങ്കരിയിൽ കരസേന ഉദ്യോഗസ്ഥനായിരുന്ന തോമസാണ് വിവാഹം ചെയ്തത്. ഭർത്താവിനൊപ്പം കണ്ടങ്കരിയിൽ 26 വർഷം മുമ്പ് സ്ഥലം വാങ്ങി ചെറിയൊരു വീടും വെച്ചത് മരുമകെൻറ പ്രേരണയാലായിരുന്നു. അതിനോടു ചേർന്ന് വാങ്ങിയ രണ്ടേക്കർ പാടത്ത് വൃദ്ധദമ്പതികൾ കൃഷിയിറക്കി. അതേവർഷം തന്നെ പനിബാധയെത്തുടർന്ന് മരുമകെൻറ ആകസ്മിക മരണം അവരെ തളർത്തി. എങ്കിലും ഭർത്താവ് മരിച്ചശേഷവും കൃഷിയുമായി മുന്നോട്ടുപോവുകയാണ് റോസമ്മ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
