Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമേ​രി​യു​ടെ ത​ണ​ലി​ൽ...

മേ​രി​യു​ടെ ത​ണ​ലി​ൽ ശാ​ന്തി​തീ​ര​ത്ത് ഇ​വ​ർ സ​ന്തു​ഷ്​​ട​ർ

text_fields
bookmark_border
മേ​രി​യു​ടെ ത​ണ​ലി​ൽ ശാ​ന്തി​തീ​ര​ത്ത് ഇ​വ​ർ സ​ന്തു​ഷ്​​ട​ർ
cancel
camera_alt????????? ???????????????????? ????. ????????? ????? ?????? ????? ?????

അ​മ്പ​ല​പ്പു​ഴ: ഉ​റ്റ​വ​ർ ഉ​പേ​ക്ഷി​ച്ചെ​ങ്കി​ലും മേ​രി​യു​ടെ ത​ണ​ലി​ൽ ശാ​ന്തി​തീ​ര​ത്ത് ഇ​വ​ർ സ​ന്തു​ഷ് ​​ട​രാ​ണ്. ശാ​ന്തി​ഭ​വ​നി​ലെ അ​ന്തേ​വാ​സി​ക​ളാ​യ നൂ​റ്റ​മ്പ​തോ​ളം മ​ക്ക​ളു​ടെ​യും അ​മ്മ​കൂ​ടി​യാ​ണ് മേ​ രി​യ​മ്മ. പു​ല​ർ​ച്ച അ​ടു​ക്ക​ള​യി​ൽ ക​യ​റി​യാ​ൽ ഉ​ച്ച​യോ​ടെ​യെ വി​ശ്ര​മ​മു​ള്ളൂ. സ​ഹാ​യ​ത്തി​ന് മ​റ്റു​ള്ള​വ​ർ ഉ​ണ്ടെ​ങ്കി​ലും മേ​രി​യു​ടെ കൈ​പു​ണ്യം ഭ​ക്ഷ​ണ​ത്തി​ലും ഉ​ണ്ടാ​വ​ണ​മെ​ന്ന നി​ർ​ബ​ന്ധ​മു​ണ്ട്. സ്ത്രീ​ക​ളാ​യ അ​ന്തേ​വാ​സി​ക​ളു​ടെ പ​രി​ച​ര​ണ​വും മേ​ൽ​നോ​ട്ട​വും എ​ല്ലാം മേ​രി​യ​മ്മ നേ​രി​ട്ടു​ത​ന്നെ​യാ​ണ്.

1997 ജ​നു​വ​രി 30നാ​ണ് ബ്ര​ദ​ർ മാ​ത്യു ആ​ൽ​ബി​ൻ തെ​രു​വി​ൽ അ​ല​യു​ന്ന​വ​ർ​ക്ക് അ​ഭ​യ​കേ​ന്ദ്ര​മാ​യി പു​ന്ന​പ്ര​യി​ൽ സ​ർ​വോ​ദ​യ ശാ​ന്തി​ഭ​വ​ൻ ആ​രം​ഭി​ച്ച​ത്. തെ​രു​വു​മ​ക്ക​ളു​ടെ സം​ര​ക്ഷ​ക​നാ​യി ആ​ൽ​ബി​ൻ മാ​റി​യ​പ്പോ​ൾ മേ​രി ഉ​റ​ച്ച പി​ന്തു​ണ ന​ൽ​കി ഭ​ർ​ത്താ​വി​നൊ​പ്പം നി​ന്നു.

അ​ന്നു​മു​ത​ൽ ഇ​വി​ടെ അ​ഭ​യം തേ​ടു​ന്ന​വ​ർ​ക്ക് പോ​റ്റ​മ്മ​യാ​യി. സ്ത്രീ​ക​ളെ വൃ​ത്തി​യാ​ക്കി പു​ത്ത​ൻ​വ​സ്ത്രം ഉ​ടു​പ്പി​ച്ച് ശു​ശ്രൂ​ഷ​ക​ൾ ന​ട​ത്തു​ന്ന​ത് മേ​രി​യാ​ണ്. അ​വ​യ​വ​ങ്ങ​ൾ ന​ഷ്​​ട​പ്പെ​ട്ട​വ​ർ​ക്ക് കു​ഞ്ഞു​മ​ക്ക​ൾ​ക്കെ​ന്ന​പോ​ലെ ആ​ഹാ​രം വാ​രി​ക്കൊ​ടു​ക്കാ​നും മേ​രി​ത​ന്നെ വേ​ണം.

മേ​രി​യു​ടെ സേ​വ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നേ​രി​ട്ട​റി​യു​ന്ന നാ​ട്ടു​കാ​ർ വ​നി​ത​ദി​ന​ത്തി​ൽ ആ​ദ​ര​വൊ​രു​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ്. പു​ന്ന​പ്ര സാ​ഫ​ല്യം ​െറ​സി​ഡ​ൻ​റ്​​സ്​ അ​സോ​സി​യേ​ഷ​​െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ് ശാ​ന്തി​ഭ​വ​ൻ മാ​നേ​ജി​ങ്​ ട്ര​സ്​​റ്റി മാ​ത്യു ആ​ൽ​ബി​​െൻറ ഭാ​ര്യ മേ​രി ആ​ൽ​ബി​നെ ആ​ദ​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscharityWomen's Day SpecialMary
News Summary - Women's Day Special - Mary Charity works - Kerala news
Next Story