Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കൊച്ചിയിൽനിന്ന് ദുബൈയിലേക്ക് വിമാനം പറത്തി വനിതകൾ
text_fieldsbookmark_border
നെടുമ്പാശ്ശേരി: ലോക വനിത ദിനത്തിൽ വനിത ജീവനക്കാർ മാത്രമായി കൊച്ചിയിൽനിന്ന് ദുബ ൈയിലേക്ക് വിമാനം പറത്തി. നെടുമ്പാശ്ശേരിയിലെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ്186 യാത ്രക്കാരുമായി ഈരാറ്റുപേട്ട സ്വദേശിനി ബിന്ദു സെബാസ്റ്റ്യൻ പറത്തിയത്.
പള്ളുരുത ്തി സ്വദേശിനി മാർട്ടിന സെലിനായിരുന്നു വിമാനത്തിലെ ഫസ്റ്റ് ഓഫിസർ. എൻ. നിഷ, നജ്മി നാസ ിർ, സൂര്യ വിശ്വനാഥൻ, ആര്യ രാജേന്ദ്രൻ എന്നിവർ എയർ ഹോസ്റ്റസുമാരും ബിനു സഞ്ജയ് എൻജിനീയറുമായിരുന്നു. ഉച്ചക്ക് 1.15നാണ് വിമാനം നെടുമ്പാശ്ശേരിയിൽനിന്ന് പറന്നുയർന്നത്. വിമാനം രാത്രി ദുബൈയിൽനിന്ന് നെടുമ്പാശ്ശേരിയിലേക്ക് തിരിച്ച് പറത്തിയതും ഇവർതന്നെയായിരുന്നു.
വനിത ജീവനക്കാർ മാത്രമായി വിമാനം പറത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് പൈലറ്റ് ബിന്ദു സെബാസ്റ്റ്യൻ പറഞ്ഞു. എല്ലാ മേഖലയിലും സ്ത്രീകളുടെ സജീവസാന്നിധ്യം സമൂഹത്തിെൻറ വളർച്ചക്ക് കൂടുതൽ സഹായകമാകുമെന്നും ഇവർ ചൂണ്ടിക്കാട്ടി.നിലവിൽ എയർ ഇന്ത്യ എക്സ്പ്രസിലെ ജീവനക്കാരിൽ 65 ശതമാനം വനിതകളാണെന്ന പ്രത്യേകതയുണ്ട്.
വിമാനത്താവളവുമായി ബന്ധപ്പെട്ട പല മേഖലയിലും വെള്ളിയാഴ്ച വനിതകളാണ് മേൽനോട്ടം വഹിച്ചത്. വിമാനം പറത്തിയ ജീവനക്കാർക്ക് എയർ ഇന്ത്യ സി.ഇ.ഒ ശ്യാം സുന്ദറിെൻറ നേതൃത്വത്തിൽ സ്വീകരണം നൽകി. എബി ജോർജ്, വിജയ്കൃഷ്ണൻ, അനിൽകുമാർ ജയിൻ എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story