വനിത കമീഷന്; പട്ടികവര്‍ഗ മേഖലാ ക്യാമ്പ് തിരുനെല്ലിയില്‍
text_fieldsകൽപറ്റ: പട്ടികവര്‍ഗ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ നേരിട്ടു മനസ്സിലാക്കുന്നതിനായി വനിത കമീഷന് സംഘടിപ്പിക്കുന്ന പട്ടികവര്‍ഗ മേഖലാ ക്യാമ്പ് ഡിസംബര്‍ 19 നും 20 നും തിരുനെല്ലിയില്‍ നടക്കും. സ്ത്രീകളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കി പരിഹാരം കാണുന്നതിന് സര്‍ക്കാറിന് ശിപാര്‍ശ നല്‍കുന്നതിനാണ് രണ്ടു ദിവസത്തെ ക്യാമ്പ് സംഘടിപ്പിക്കുന്നത്.19 ന് രാവിലെ 8.30ന് തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ 12-ാം വാര്‍ഡ് അംബേദ്ക്കര്‍ കോളനി വനിത കമീഷന് സന്ദര്‍ശിക്കും.
പട്ടികവര്‍ഗ മേഖലയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് 19 ന് ഉച്ചക്ക് 2.30ന് തിരുനെല്ലി ഗ്രാമപഞ്ചായത്ത് ഹാളില്‍ ചേരുന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ ഏകോപന യോഗം വനിത കമീഷന് അധ്യക്ഷ അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്യും. 20 ന് രാവിലെ 10ന് തിരുനെല്ലി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടക്കുന്ന സെമിനാര്‍ കമീഷന് അധ്യക്ഷ അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്യും. സ്ത്രീധന സമ്പ്രദായത്തിനെതിരെയും സൈബര്‍ ലോകത്തെ ചതിക്കുഴികള്‍ സംബന്ധിച്ചും ബോധവത്കരിക്കുന്നതിന് വനിത കമീഷന് 21 ന് രാവിലെ 10 ന് സുല്‍ത്താന്‍ബത്തേരി നഗരസഭ ഓഡിറ്റോറിയത്തില്‍ സംസ്ഥാനതല സെമിനാര്‍ സംഘടിപ്പിക്കും.

