Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വനിതാ കമീഷൻ നാളെ അട്ടപ്പാടിയിൽ

text_fields
bookmark_border
വനിതാ കമീഷന്‍ പട്ടികവര്‍ഗ മേഖലാ ക്യാമ്പ് ഫെബ്രുവരി 12നും 13നും ഷോളയൂരില്‍
വനിതാ കമീഷൻ നാളെ അട്ടപ്പാടിയിൽ
cancel

തിരുവനന്തപുരം : പട്ടികവര്‍ഗ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിന് വനിതാ കമീഷന്‍ സംഘടിപ്പിക്കുന്ന പാലക്കാട് ജില്ലാതല പട്ടികവര്‍ഗ മേഖലാ ക്യാമ്പ് 12, 13 തീയതികളിൽ ഷോളയൂരില്‍ നടക്കും.

ഫെബ്രുവരി 12ന് രാവിലെ ഒന്‍പതിന് അട്ടപ്പാടി പട്ടികവര്‍ഗ മേഖലയിലെ വീടുകള്‍ വനിതാ കമീഷന്‍ സന്ദര്‍ശിക്കും. രാവിലെ 11ന് ഷോളയൂര്‍ കൃഷി ഭവന്‍ ഹാളില്‍ നടക്കുന്ന ഏകോപന യോഗം വനിതാ കമീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്യും. ഷോളയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. രാമമൂര്‍ത്തി അധ്യക്ഷത വഹിക്കും.

ഫെബ്രുവരി 13ന് രാവിലെ 10.30ന് ഷോളയൂര്‍ പഞ്ചായത്ത് കൃഷി ഭവന്‍ ഹാളില്‍ നടക്കുന്ന സെമിനാര്‍ വനിതാ കമീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്യും. ഷോളയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. രാമമൂര്‍ത്തി അധ്യക്ഷത വഹിക്കും.

പട്ടികവര്‍ഗ മേഖലയില്‍ സര്‍ക്കാര്‍ നടത്തുന്ന പദ്ധതികള്‍ എന്ന വിഷയം മുക്കാലി ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ സീനിയര്‍ സൂപ്രണ്ട് രാജലക്ഷ്മി അവതരിപ്പിക്കും. ലഹരിയുടെ വിപത്ത് എന്ന വിഷയം അട്ടപ്പാടി അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ്. രവികുമാര്‍ അവതരിപ്പിക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Women's Commission at Attapadi
Next Story