ക്ഷേത്രങ്ങളിലെ സ്ത്രീ ജീവനക്കാരുടെ ആർത്തവ അവധി ദിനങ്ങൾ സ്പെഷൽ കാഷ്വൽ ലീവ്
text_fieldsപത്തനംതിട്ട: ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിൽ ജോലി ചെയ്യുന്ന വനിത ജീവനക്കാർക്ക് ആർത്തവ ദിനങ്ങളിൽ എടുക്കാവുന്ന ആശൂല അവധി ദിനങ്ങൾ സ്പെഷൽ കാഷ്വൽ ലീവായി ബോർഡ് അംഗീകരിച്ചു. ഇത് ജീവനക്കാരുടെ ആഴ്ച അവധിയെ ബാധിക്കില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ് പ്രയാർ ഗോപാലകൃഷ്ണൻ വ്യക്തമാക്കി.
സ്ത്രീകൾ ആർത്തവ ദിവസങ്ങളിൽ ക്ഷേത്രങ്ങളിൽ മാത്രമല്ല, ഒരു മതത്തിെൻറയും ആരാധനാലയങ്ങളിൽ പ്രവേശിക്കാറില്ല. ക്ഷേത്രങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകൾ ആർത്തവ ദിനങ്ങളിൽ അവധിയെടുക്കുകയായിരുന്നു പതിവ്. ഇത് ഏതുതരം അവധിയായി പരിഗണിക്കണം എന്നത് സംബന്ധിച്ച് ജീവനക്കാരുടെ സംഘടനയിൽതന്നെ ആശയക്കുഴപ്പം നിലനിന്നു. ഇൗ ആശയക്കുഴപ്പം പരിഹരിക്കണമെന്ന് അവർതന്നെ ആവശ്യപ്പെട്ട പ്രകാരം ബോർഡ് അനുകൂല നിലപാട് എടുക്കുകയായിരുന്നു. ഇത് തൊഴിൽപരമായി ഒരു അവകാശത്തെയും ബാധിക്കുന്നതല്ലെന്നും അത്തരത്തിൽ ആരെങ്കിലും നിയമപരമായി ചോദ്യംചെയ്യാൻ ഒരു സാധ്യതയുമില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻറ് പറഞ്ഞു.
ഇൗ അവധി ദിനങ്ങൾ ഡ്യൂട്ടി ലീവായി പരിഗണിക്കണമെന്ന് അംഗീകൃത ജീവനക്കാരുടെ സംഘടനയായ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് ആവശ്യപ്പെട്ടിരുന്നത്. അവരുമായി ചർച്ച ചെയ്താണ് തീരുമാനമെടുത്തത്, അല്ലാതെ ബോർഡ് ഏകപക്ഷീയമായെടുത്ത തീരുമാനമല്ലെന്നും പ്രയാർ പറഞ്ഞു. ക്ഷേത്രത്തിൽ ജോലി ചെയ്യുന്ന തൊണ്ണൂറോളം ജീവനക്കാർക്ക് മാത്രമേ ഇത് ബാധകമാകൂ എന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
